Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന ഞെട്ടലില്‍; നാടെങ്ങും പുഴു മഴ, പെയിതിറങ്ങിയത് ലക്ഷക്കണക്കിന് പുഴുക്കള്‍, കാരണം

rain

ബിജിംഗ്: വിചിത്രമായ മഴകളെ കുറിച്ച് നമ്മള്‍ പല വാര്‍ത്തകളും കേട്ടിട്ടുണ്ട്. അതൊക്കെ കണ്ട് നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചൈനയിലെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് സംഭവിക്കുന്ന പ്രതിഭാസമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്. ചൈനയിലെ വിവിധ മേഖലകളില്‍ പുഴു മഴ പെയ്യുകയാണ്. ലക്ഷക്കണക്കിന് പുഴുക്കളാണ് മഴ പോലെ പെയ്തിറങ്ങുന്നത്.

റോഡിലും വാഹനങ്ങളളുടെ പുറത്തും കെട്ടിടങ്ങളിലും എല്ലാം പുഴുക്കള്‍ പെയ്തിറങ്ങുകയാണ്. പുഴുക്കളെ പേടിച്ച് ആളുകളോട് കുട ചൂടി വേണം പുറത്തിറങ്ങണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പുഴു മഴ പെയ്യുന്നതെന്ന് സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല.

സമീപത്തെ പോപ്ലര്‍ മരത്തില്‍ നിന്നും കാറ്റ് വീശിയപ്പോള്‍ പറന്നെത്തിയതാകാമെന്നാണ് ഒരു നിഗമനം. കൂടാതെ കാറ്റിനൊപ്പം ദൂരെ എവിടെ നിന്നെങ്കിലും എത്തിയതാകാം ഈ പുഴു എന്നതാണ് മറ്റൊരു നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. പുഴു മഴയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ലോകാവാസനം അടുത്തെത്തിയോ എന്നു തുടങ്ങുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+