video: 'ഞാൻ ഇത് മുഴുവൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ; സൈനബ് നിറഞ്ഞുചിരിച്ചു
മനസ്സ് നീറുന്ന ഒരുപാട് വാർത്തകൾ നമ്മൾ അഫ്ഗാനിൽ നിന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഹൃദയ സ്പർശിയായ ഒരു വീഡിയോയാണ് അഫ്ഗാനിൽ നിന്നും വന്നിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വൈറൽ ആണ് ഈ വീഡിയോ..
ജീവിക്കാൻ വേണ്ടി പേന വിൽക്കുന്ന ഒരു കുട്ടിയാണ് വീഡിയോയിൽ ഉള്ളത്..അപ്രതീക്ഷിതമായി അവളുടെ ജീവിത്തതിലേക്ക് വരുന്ന ഒരു സ്ത്രീയാണ് ആ കുഞ്ഞിന്റെ ആ ദിവസം നിറമുള്ളതാക്കുന്നത്. നഹീറ സിയാറ എന്ന അഭിഭാഷകയാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. സൈനബ് എന്നാണ് ആ കുഞ്ഞിന്റെ പേര്..

സൈനബ് നടന്ന് പേന വിൽക്കുകയാണ്. അപ്പോഴാണ് അവിടേക്ക് ഒരു യുവതി കാറിൽ എത്തുന്നത്. കാർ നിർത്തിയ അവർ ആ കുട്ടിയോട് പേനയ്ക്ക് എത്ര വിലയാണെന്ന് ചോദിക്കുന്നു. 20 സെന്റാണ് പേനയുടെ വിലയെന്ന് സൈനബ് പറയുന്നു. ഞാൻ ഈ പേന മുഴുവൻ വാങ്ങിയാലോ എന്ന് ആ സ്ത്രീ ചോദിക്കുമ്പോൾ സൈനബ് നിറഞ്ഞ് ചിരിക്കുകയാണ്.
അതിന് ശേഷം ആ സ്ത്രീ ഓരോ നോട്ടുകളായി ആ കുഞ്ഞിന് കൊടുക്കുന്നു. അവൾ സന്തോഷത്തോടെ ആ നോട്ടുകൾ വാങ്ങുന്നു. നിങ്ങൾ എനിക്ക് അധികം പണം തന്നല്ലോ എന്ന് ആ കുഞ്ഞ് ആ സ്ത്രീയോട് ചോദിക്കുന്നുണ്ട് , അപ്പോഴും അവർ ആ കുഞ്ഞിന് നോട്ടുകൾ നൽകുന്നുണ്ട്.. ആ കുട്ടി സന്തോഷത്തോടെയാണ തിരിച്ച് പോകുന്നത്. ഒരാൾ കുട്ടിയോട് വീട്ടിൽ പോയി ആ പണം അമ്മയ്ക്ക് കൊടുക്കാൻ പറയുന്നുമുണ്ട്.
"കാബൂളിലെ കൊച്ചു അഫ്ഗാൻ പെൺകുട്ടി തന്റെ കുടുംബത്തെ പോറ്റാൻ പേനകൾ വിൽക്കുന്നു" എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് "ഞാൻ അവയെല്ലാം വാങ്ങിയാൽ നിനക്ക് സന്തോഷകുമോ?" എന്ന് ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് അതെ എന്ന് പറഞ്ഞു.
ഈ ക്യാപ്ഷനോടെയാണ് വീഡോയ പങ്കിട്ടിട്ടുള്ളത്. ഈ വീഡിയോ പങ്കുവെച്ച ശേഷം 6.4 ലക്ഷം വ്യൂസും 8,000-ലധികം ലൈക്കുകളും നേടി. മഹനാസ് സഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി വന്നത് എന്ന് ട്വറ്ററിലെ കമന്റുകളിൽ പറയുന്നു. നിരവധിപേരാണ് അവരുടെ സന്തോഷം കമന്റിലൂടെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കണ്ണും ഹൃദയവും നിറഞ്ഞു എന്നാണ് ഒരാളുടെ കമന്റ്.
ആ മോളുടെ ഒരു ദിവസം ആ സ്ത്രീ നിറമുള്ളതാക്കി എന്നാണ് മറ്റൊരാൾ കമന്റിട്ടത്.,.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..












Click it and Unblock the Notifications