Viral Video: ദേ...ഡെലിവറിക്ക് പറക്കും മനുഷ്യന്‍; ഞെട്ടലോടെ നാട്ടുകാര്‍, വൈറല്‍ വീഡിയോ
റിയാദ്: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് പറന്നുവന്നാലോ. ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അടിപൊളിയായിരിക്കുമല്ലേ. ചിലര്‍ കരുതും ഈ സാങ്കേതിക വിദ്യയ്ക്ക് ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന്. എന്നാല്‍ സൗദിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സാധനങ്ങളുമായി ഒരു മനുഷ്യന്‍ പറന്നിറങ്ങുന്ന വീഡിയോ ആണത്.
Recommended Video

ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വീട്ടിലേക്ക് ഡെലിവറി ചെയ്യുന്ന വീഡിയോയാണത്. ഏത് കമ്പനിയാണ് ഇത്തരത്തില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതെന്നോ മറ്റുള്ള കാര്യങ്ങളോ വ്യക്തമല്ല. സൗദി അറേബ്യയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഒരു യന്ത്രത്തിന്റെ സഹായത്തോടെ വീട്ടുപടിക്കല്‍ മനുഷ്യന്‍ പറന്നിറങ്ങുകയാണ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സത്യാവസ്ഥ എന്താണെന്ന് ആളുകള്‍ അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നും ചിലര്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.

അതേസമയം, ഡ്രോണുകളുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ സാധനങ്ങല്‍ ഉപയോക്താക്കളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ സൗദിയില്‍ പരിശോധിക്കുന്നുണ്ട്. മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് വേണ്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഈ മനുഷ്യ പറക്കലിന്റെ വീഡിയോയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സൗദിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അല്‍ അറേബ്യ കെ എസ് എ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്












Click it and Unblock the Notifications