മക്കയിലെ കഅ്ബയ്ക്ക് സമീപം മനുഷ്യ ബോംബായി ചാവേറന്ന് പ്രചാരണം, വീഡിയോ വൈറൽ, പ്രതികരിച്ച് സൗദി അറേബ്യ

മക്കയിലെ ഗ്രാന്റ് മോസ്‌കില്‍ ചാവേറാക്രണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നു. കഅ്ബയ്ക്ക് സമീപത്ത് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കാന്‍ ശ്രമിച്ചുവെന്നും സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി എന്നുമാണ് പ്രചരിക്കുന്നത്.

സുരക്ഷാ സൈന്യം ഒരാളെ കഅ്ബയ്ക്ക് സമീപത്ത് വെച്ച് ബലം പ്രയോഗിച്ച് കീഴടക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ മക്കയില്‍ സൂയിസൈഡ് ബോംബാക്രമണ ശ്രമം നടന്നുവെന്നുളള വാര്‍ത്തകള്‍ സൗദി അറേബ്യ തള്ളിക്കളഞ്ഞു.

സൗദി പൊതു സുരക്ഷാ വിഭാഗമാണ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗ്രാന്റ് മോസ്‌കില്‍ കഅ്ബയ്ക്ക് സമീപത്ത് തീര്‍ത്ഥാടകരെ ശല്യപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്ത ആളെയാണ് സുരക്ഷാ സൈന്യം കസ്റ്റഡിയിലെടുത്തത് എന്നും ഇയാള്‍ ചാവേര്‍ അല്ലെന്നുമാണ് സൗദി പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഭീകരാക്രമണം ആണെന്ന് കരുതി ആളുകള്‍ പരിഭ്രാന്തിയിലായതിന് പിന്നാലെ തന്നെ സുരക്ഷാ സൈന്യം ഇടപെട്ട് ഇയാളെ ബലമായി കീഴ്‌പ്പെടുത്തി അവിടെ നിന്ന് മാറ്റുകയായിരുന്നു.

Viral Video

ഇയാള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുവിചാരണയ്ക്ക് കേസ് കൈമാറുമെന്നും സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രമേ വിശ്വാസത്തിലെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ പാടുളളൂ എന്നും സൗദി പൊതുസുരക്ഷാ വിഭാഗം പ്രസ്താവനയില്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെയിരിക്കെ കഴിഞ്ഞ ദിവസം ഫ്‌ളൈ ദുബായ് വിമാനം റാഞ്ചാനും തകര്‍ക്കാനും ശ്രമങ്ങള്‍ നടന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മക്കയില്‍ ചാവേറാക്രമണം എന്നുളള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ദുബായില്‍ നിന്നും ടെല്‍ അവീവിലേക്കുളള യാത്രയ്ക്കിടെയാണ് ഇസ്രായേല്‍ യാത്രക്കാര്‍ അടങ്ങിയ വിമാനത്തില്‍ സംഘര്‍ഷമുണ്ടായത്.

കോ പൈലറ്റ് ഇന്ത്യക്കാരനായ ക്യാപ്റ്റനെ ആക്രമിക്കുകയും തുടര്‍ന്ന് വിമാനം അടിയന്തര അപായ സന്ദേശങ്ങള്‍ നല്‍കിയതിന് പിന്നാലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. കുത്തേറ്റ പൈലറ്റിന് ആദ്യം സൗദിയില്‍ ചികിത്സ നല്‍കുകയും പിന്നീട് അബുദാബിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma