നൈറ്റ് ക്ലബ്ബിൽ കുടിച്ച് കൂത്താടി മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് !!! വീഡിയോ കാണാം...
പാകിസ്താനി മാധ്യമ പ്രവർത്തകൻ ആണ് നൈറ്റ് ക്ലബ്ബിൽ നൃത്തം ചെയ്യുന്ന പർവേസ് മുഷാറഫിന്റെ വീഡിയോ പുറത്ത് വിട്ടത്
ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രസിഡന്‌റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫ് നെറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യുന്നതിന്‌റെ വീഡിയോ പുറത്ത്. ബോളിവുഡ് ഐറ്റം നമ്പറിനാണ് മുഷറഫ് ചുവട് വയ്ക്കുന്നത്.

'യെ ജവാനി ഹെ ദീവാനി' എന്ന പ്രശസ്ത ബോളിവുഡ് പാട്ടിനാണ് മുഷറാഫ് നൃത്തം ചെയ്യുന്നത്. മുഷറഫിനൊപ്പം ഒരു സ്ത്രീയും വീഡിയോയില്‍ ഉണ്ട്. പാകിസ്താനി മാധ്യമ പ്രവര്‍ത്തകന്‍ ഹമീദ് മിര്‍ ആണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ എപ്പോള്‍ എടുത്തതാണ് എന്നത് വ്യക്തമല്ല. എന്തായാലും ഇതിനെ രാഷ്ട്രീയ ആയുധമാക്കി എടുത്തിരിക്കുകയാണ് എതിരാളികള്‍. ഇസ്ലാം വിശ്വാസങ്ങള്‍ പിന്തുടരുന്ന പാകിസ്താനില്‍ മുന്‍ പ്രസിഡന്‌റ് നൈറ്റ് ക്ലബ്ബില്‍ പോയത് ശരിയായില്ലെന്ന് തീവ്രമത വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു.
2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് മുഷാറഫിനെതിരായ രാജ്യദ്രോഹകുറ്റത്തിന്‌റെ വിചാരണ പാകിസ്താനില്‍ പുരോഗമിയ്ക്കുകയാണ്. എന്നാല്‍ ആരോഗ്യകാരണങ്ങളാണ് ഹാജരാവാന്‍ കഴിയുന്നില്ലെന്നാണ് മുഷാറഫ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
Do you know who is this man dancing in a night club and where is his pain these days? pic.twitter.com/9R5xVqLTHA
— Hamid Mir (@HamidMirGEO) January 21, 2017












Click it and Unblock the Notifications