Viral video: ട്രാക്ക് കടക്കുന്നതിനിടെ ട്രക്കിനെ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍..പിന്നീട് നടന്നത് അത്ഭുതം
ഈ ലോകത്ത് ദൈവത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഒക്കെ ഉണ്ട്...ചിലർ ഭാഗ്യത്തിൽ വിശ്വസിക്കുന്നു.എന്തായാലും ജീവിത്തതിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കുകയോ അല്ലെങ്കിൽ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുകയോ അല്ലെങ്കിൽ ആരെങ്കിലും അവർക്ക് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് പറയുകയോ ചെയ്തിട്ടുണ്ടാകും.
ഇനി പറയാൻ പോകുന്നത് ഒരുപക്ഷേ കേട്ടാൽ വിശ്വസിക്കാൻ പാടുതോന്നുന്ന ഒരു സംഭവത്തെക്കുറിച്ചാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. ഇനി എന്താണ് സംഭവം എന്ന് വിശദമായി അറിയാം..

അത്ഭുതകരമായി അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുകാണും. ചിലർ മരണത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോകൾ. മുകളിൽ നിന്ന് ഭാരമുള്ള എന്തെങ്കിലും വീഴുന്നതിന് മുമ്പായി കൃത്യസമയത്ത് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നതും വെള്ളത്തിൽ വീഴുന്ന കുട്ടിയെ കൃത്യസമയത്ത് രക്ഷപ്പെടുത്തുന്നതും, ഓടയിൽ വീഴാതെ രക്ഷപ്പെടുന്നതും, വാഹനം ഇടിക്കാതെ രക്ഷപ്പെടുന്നതും എന്നിങ്ങനെ പല വീഡിയോകളും കണ്ടുകാണാം.

എന്നാൽ ഇനി പറയുന്നത് ചീറിപ്പാഞ്ഞുവരുന്ന ഒരു തീവണ്ടി ഒരു ട്രക്കിനെ ഇടിച്ച് തെറിപ്പിക്കുന്നതാണ്. ട്രക്കിൽ ഡ്രൈവർ ഉണ്ടാവുകയും ചെയ്തിരുന്നു. കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മഞ്ഞുമൂടിയ റോഡിലൂടെ വാഹനം ഒരു ഫെഡ്‌എക്‌സ് ട്രക്കുമായി മുന്നോട്ടുപോകുന്നതും എതിർദിശയിൽ നിന്ന് മറ്റൊരു ഫെഡ്‌എക്‌സ് ട്രക്ക് വരുന്നതും ഇത് കാണിക്കുന്നു.

കാറിന്റെ മുന്നിലൂടെയുള്ള ട്രക്ക് എതിരെ വരുന്ന ട്രക്കിനരികിലൂടെ കടന്നുപോകുന്നു, ആദ്യ ട്രക്ക് മുന്നോട്ട് നീങ്ങുമ്പോൾ, അതിവേഗം വരുന്ന ഒരു ട്രെയിൻ എതിരെ വരുന്ന ട്രക്കിൽ ഇടിച്ച് കണ്ടെയ്‌നറിലൂടെ ഇടിച്ചുകയറുന്നു, അതേസമയം ഡ്രൈവറുടെ കമ്പാർട്ട്‌മെന്റ് റെയിൽ ട്രാക്കിന്റെ മറുവശത്ത് എത്തിയിരുന്നു .

മിക്കവാറും റെയിൽവേ ട്രാക്ക് മഞ്ഞ് മൂടിയിരിക്കാം, അതിനാൽ ഡ്രൈവർമാർക്ക് പരസ്പരം വ്യക്തമാകി കാണാൻ കഴിഞ്ഞുകാണില്ല. സംഭവം തീർച്ചയായും ഞെട്ടിപ്പിക്കുന്നതും അത്ഭുതകരവുമായിരുന്നു, കൂടാതെ പറഞ്ഞതുപോലെ, "ജീവിതവും മരണവും തമ്മിലുള്ള ഞാണിന്മേൽ കളിയായിരുന്നു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുള്ളത്....












Click it and Unblock the Notifications