കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹെഡ്‌ഫോണ്‍ പോലും വയ്ക്കാനറിയില്ലേ'; പാക് പ്രധാനമന്ത്രിയെ നോക്കി ചിരിയടക്കാനാവാതെ പുടിന്‍, വൈറല്‍

Google Oneindia Malayalam News

ഉസ്ബക്കിസ്ഥാന്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ കൂടിക്കാഴ്ചയില്‍ ഹെഡ്ഫോണ്‍ ഇടാനുള്ള ശ്രമം പരാജയപ്പെട്ടത് വലിയ നാണക്കേടുണ്ടാക്കി. ഇത് കണ്ട് ചിരിക്കുന്ന വ്‌ളാഡമിര്‍ പുടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉസ്ബെക്കിസ്ഥാനില്‍ നടന്ന പ്രാദേശിക ഉച്ചകോടിക്കിടെ ഇന്നലെയായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയത്.

1

image credit: Shireen Mazari Twitter

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) 22-ാമത് ഉച്ചകോടി നടക്കുന്ന സമര്‍കണ്ടില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഷരീഫിന്റെ ചെവിയില്‍ നിന്ന് ഹെഡ്‌ഫോണ്‍ വീഴുന്നത് വീഡിയോയില്‍ കാണാം. പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്റെ ഹെഡ്ഫോണ്‍ ശരിയാക്കുന്നതിനായി കാത്തിരുന്ന പുടിന്‍ അവസാനം ചിരിയടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

2

ഇന്ത്യാവിഷനുള്ളില്‍ സംഭവിച്ചത് എന്ത്; ചാനല്‍ പൂട്ടിയത് എങ്ങനെ? സനീഷ് ഇളയിടത്ത് തുറന്ന് പറയുന്നുഇന്ത്യാവിഷനുള്ളില്‍ സംഭവിച്ചത് എന്ത്; ചാനല്‍ പൂട്ടിയത് എങ്ങനെ? സനീഷ് ഇളയിടത്ത് തുറന്ന് പറയുന്നു

സംഭവം രാജ്യാന്തര തലത്തില്‍ രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചതോടെ ഷെരീഫ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടു. സോഷ്യല്‍ മീഡിയയില്‍ പാക് പ്രധാനമന്ത്രിക്കെതിരെ ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. കൊവിഡിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടി നടക്കുന്നത്. ഇന്നലെ രാത്രി സമര്‍ഖണ്ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ എട്ട് അംഗരാജ്യങ്ങളുടെ നേതാക്കള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

3

അതേസമയം, പാകിസ്ഥാനെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ സ്വയം വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. എപ്പോഴും പണം ചോദിക്കുന്ന രാജ്യമെന്ന നിലയിലാണ് സുഹൃദ് രാജ്യങ്ങല്‍ പോലും കാണുന്നതെന്ന വിമര്‍ശനമാണ് പാക് പ്രധാനമന്ത്രി ഉന്നയിച്ചത്. ഇപ്പോള്‍ ഏതെങ്കിലും സുഹൃദ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അല്ലെങ്കില്‍ ഒന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് നമ്മള്‍ പണം ചോദിക്കാന്‍ ഒരുങ്ങുകയാണെന്നാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

4

ചെറിയ രാജ്യങ്ങള്‍ പോലും സാമ്പത്തിക നിലയില്‍ പാകിസ്ഥാനെ മറികടന്നു. നമ്മള്‍ 75 വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുനടക്കുകയാണെന്നും പാകിസ്ഥാനേക്കാള്‍ പിന്നിലായിരുന്ന ചെറിയ സമ്പദ് വ്യവസ്ഥകള്‍ വലിയ കുതിപ്പാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 75 വര്‍ഷത്തിന് ശേഷവും നമ്മള്‍ എവിടെയാണ് ന്ില്‍ക്കുന്നത്. അത് വേദനിപ്പിക്കുന്ന ചോദ്യമാണ്. നമ്മള്‍ ഈ ഇട്ടാവട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി രണ്ട് വാക്ക് പറഞ്ഞു; ഒടുവില്‍ നടന് മാപ്പപേക്ഷിക്കേണ്ടി വന്നുഎലിസബത്ത് രാജ്ഞിയെ പുകഴ്ത്തി രണ്ട് വാക്ക് പറഞ്ഞു; ഒടുവില്‍ നടന് മാപ്പപേക്ഷിക്കേണ്ടി വന്നു

English summary
Viral Video: Vladimir Putin can't stop laughing at Pakistan PM Struggles With Headphones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X