ആദ്യമായി ലോട്ടറിയെടുത്തു.. കോളേജ് വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് ബംപര്‍ സമ്മാനം!!
വിര്‍ജീനിയ: ലോട്ടറി വിജയികളെ സംബന്ധിച്ച വാര്‍ത്തകള്‍ അറിയാന്‍ പലര്‍ക്കും കൗതുകമാണ്. അപ്രതീക്ഷിതമായി ഒറ്റ രാത്രി കൊണ്ട് സമ്പന്നനാകാം എന്നത് തന്നെയാണ് ലോട്ടറിയിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. പലപ്പോഴും ലോട്ടറി വിജയികളെ കുറിച്ചുള്ള വിവരങ്ങള്‍ ആകാംക്ഷയുളവാക്കുന്നത് ആകാറുണ്ട്. അത്തരത്തില്‍ ഒരു ലോട്ടറി ജേതാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും സമ്മാനം നേടാനാകാതെ നിരാശരായിരിക്കുന്ന എത്രയോ പേരെ നമ്മളില്‍ പലര്‍ക്കും നേരിട്ട് തന്നെ അറിയുമായിരിക്കും. എന്നാല്‍ ആദ്യ തവണ തന്നെ ലോട്ടറി എടുത്ത് അതില്‍ സമ്മാനം നേടുന്നതിനെ ഭാഗ്യം എന്നല്ലാതെ വേറെ എന്താണ് പറയേണ്ടത്. അത്തരത്തില്‍ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് ഒരു കോളെജ് വിദ്യാര്‍ത്ഥിനിക്കാണ് എന്നുള്ളതാണ് ഇതിലെ മറ്റൊരു കൗതുകം.

വിര്‍ജീനിയ ലോട്ടറിയുടെ പുതുവര്‍ഷ മില്യണയര്‍ റാഫിളില്‍ ആണ് കോളേജ് വിദ്യാര്‍ത്ഥിനിയെ തേടി സൗഭാഗ്യം വന്നിരിക്കുന്നത്. ഹണ്ടര്‍ ജോണ്‍സണ്‍ എന്ന ബിസിനസ് മാനേജ്മെന്റ് ബിരുദ വിദ്യാര്‍ത്ഥിക്കാണ് ആദ്യ ലോട്ടറിയിലൂടെ തന്നെ വന്‍ തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഗ്ലൗസെസ്റ്റര്‍ കൗണ്ടി കോളേജില്‍ ആണ് ഹണ്ടര്‍ ജോണ്‍സണ്‍ ബിസിനസ് മാനേജ്മെന്റിന് പഠിക്കുന്നത്.

Image Credit: Virginia Lottery
വിര്‍ജീനിയ ലോട്ടറിയുടെ പുതുവര്‍ഷ മില്യണയര്‍ റാഫിളിനെ കുറിച്ച് സുഹൃത്തുക്കള്‍ സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അതിനാലാണ് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത് എന്നും ഹണ്ടര്‍ ജോണ്‍സണ്‍ പറയുന്നു. അതിനാല്‍ ഗ്ലൗസെസ്റ്റര്‍ കൗണ്ടിയിലെ 7535 ക്രാബ് തിക്കറ്റ് റോഡിലുള്ള 7-ഇലവനില്‍ നി്ന്നാണ് ഹണ്ടര്‍ ജോണ്‍സണ്‍ ടിക്കറ്റ് വാങ്ങുന്നത്. ഈ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ആദ്യമായി എടുത്ത ലോട്ടറിക്ക് തന്നെ 100000 ഡോളര്‍ സമ്മാനമാണ് ഹണ്ടര്‍ ജോണ്‍സണിനെ തേടി എത്തിയിരിക്കുന്നത്. അതായത് ഏകദേശം 81 ലക്ഷം രൂപ..! സമ്മാന വിവരം അറിഞ്ഞ ഉടന്‍ താന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു എന്ന് ഹണ്ടര്‍ ജോണ്‍സണ്‍ ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. താന്‍ ലോട്ടറി വിജയി ആയി എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും ഹണ്ടര്‍ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

വിര്‍ജീനിയ ലോട്ടറിയുടെ പുതുവര്‍ഷ മില്യണയര്‍ റാഫിളില്‍ 100,000 ഡോളര്‍ നേടിയ ഏഴ് ടിക്കറ്റുകളില്‍ ഒന്നാണ് ഹണ്ടര്‍ ജോണ്‍സണിന്റേത്. ബ്ലാക്ക്‌സ്ബര്‍ഗ്, ചാന്റിലി, ചെസാപീക്ക്, ഫ്രെഡറിക്‌സ്ബര്‍ഗ്, മിഡ്‌ലോത്തിയന്‍, വുഡ്‌സ്റ്റോക്ക് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ ടിക്കറ്റുകള്‍ക്കാണ് ഇതുപോലെ സമ്മാനം ലഭിച്ചിരിക്കുന്നത്. അതേസമയം പുതുവര്‍ഷ മില്യണയര്‍ റാഫിളില്‍ 1 മില്യണ്‍ ഡോളറിന്റെസമ്മാനം അഞ്ച് പേര്‍ക്കാണ് ലഭിച്ചത്.

ബര്‍ക്ക്, ഡാന്‍വില്ലെ, ഹെന്റിക്കോ, മിഡ്ലോത്തിയന്‍, വുഡ്ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ആ ടിക്കറ്റുകള്‍ വാങ്ങിയത് എന്ന് ലോട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം 1,000 ടിക്കറ്റുകള്‍ക്ക് 500 ഡോളര്‍ വിജയിക്കാനായിട്ടുണ്ട് എന്നും ലോട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications