സ്‌റ്റോക്കിംഗ് സ്റ്റഫറായി വാങ്ങിയ ലോട്ടറിക്ക് ലഭിച്ചത് കോടികളുടെ സമ്മാനം; പുതുവര്‍ഷത്തില്‍ വന്‍ഭാഗ്യം
വിര്‍ജീനിയ: ലോട്ടറി വിജയം നേടുന്നവരുടെ കഥകള്‍ പലപ്പോഴും അപ്രതീക്ഷിതവും അസാധാരണവും ആകാറുണ്ട്. കാലാകാലങ്ങളായി സമ്മാനം പ്രതീക്ഷിച്ച് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കാതിരിക്കുകയും എന്നാല്‍ കൈയില്‍ ചില്ലറ ഇല്ലാത്തതിനാലും മറ്റും ലോട്ടറി എടുക്കുന്നവര്‍ക്ക് കോടികള്‍ സമ്മാനം ലഭിക്കുന്നതും പുതുമയുള്ള കാര്യമല്ല. പലപ്പോഴും നമ്മുടെ നാട്ടിലും വിദേശത്തും എല്ലാം ഇത്തരത്തിലുള്ള ലോട്ടറി സമ്മാന കഥകള്‍ കേള്‍ക്കാറുള്ളവരാണ് നമ്മളില്‍ പലരും.
ഇപ്പോഴിതാ ഏറെക്കുറെ അതിനോട് സമാനമായ ഒരു ലോട്ടറി വിജയത്തിന്റെ വാര്‍ത്തയാണ് വിര്‍ജീനിയയില്‍ നിന്ന് പുറത്ത് വരുന്നത്. ക്രിസ്തുമസിനായി സ്റ്റോക്കിംഗ് സ്റ്റഫര്‍ എന്ന നിലയില്‍ വാങ്ങിയ ലോട്ടറികളിലൊന്നാണ് ഒരു കുടുംബത്തിന് അപ്രതീക്ഷിത ഭാഗ്യം കൊണ്ട് വന്നിരിക്കുന്നത്. വിര്‍ജീനിയ ലോട്ടറിയുടെ പുതുവര്‍ഷ മില്യണയര്‍ റാഫിള്‍ ടിക്കറ്റ് ആണ് ഈ ഭാഗ്യം നാലംഗ കുടുംബത്തിന് കൊണ്ട് വന്നിരിക്കുന്നത്.

image Credit:Virginia Lottery
സ്റ്റോക്കിംഗ് സ്റ്റഫര്‍ എന്ന നിലയില്‍ വാങ്ങിയ പുതുവര്‍ഷ മില്യണയര്‍ റാഫിള്‍ ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ ആണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജെന്നിഫര്‍ വാനമേക്കര്‍ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. മിഡ്ലോത്തിയനിലെ വെഗ്മാന്‍ സ്റ്റോറില്‍ നിന്ന് കുറച്ച് ന്യൂ ഇയര്‍ മില്യണയര്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങി ജെന്നിഫര്‍ വാനമേക്കര്‍ തന്റെ കുടുംബത്തിന്റെ ക്രിസ്മസ് സ്റ്റോക്കിംഗില്‍ ഇടുകയായിരുന്നു.

ഭര്‍ത്താവ് പാട്രിക്ക്, ഇരട്ട പെണ്‍മക്കളായ കെയ്റ്റിലിന്‍, അലിസണ്‍ എന്നിവര്‍ അടങ്ങുന്നതാണ് ജെന്നിഫര്‍ വാനമേക്കറിന്റെ കുടുംബം. ഇതില്‍ കെയ്റ്റിലിനിന്റെ ക്രിസ്മസ് സ്റ്റോക്കിംഗില്‍ വെച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 8,12,85,500 ഇന്ത്യന്‍ രൂപയാണ് ജനുവരി മൂന്നിന് നറുക്കെടുത്ത ഈ ടിക്കറ്റിന് സമ്മാനമായി ലഭിച്ചത്. ഇത് തികച്ചും അസാധാരണമായി തോന്നുന്നു എന്നാണ് കെയ്റ്റ്‌ലിന്‍ വിര്‍ജീനിയ ലോട്ടറി അധികൃതരോട് പറഞ്ഞത്.

പുതുവര്‍ഷത്തിലെ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത് എന്നും താനും കുടുംബവും വലിയ സന്തോഷത്തിലാണ് എന്നും കെയ്റ്റ്‌ലിന്‍ പറഞ്ഞു. സമ്മാനത്തുക മാതാപിതാക്കളായ ജെന്നിഫര്‍ വാനമേക്കറിനും പാട്രിക്കും ഇരട്ട സഹോദരി അലിസണുമായി പങ്കിടാനാണ് താല്‍പര്യം എന്ന് കെയ്റ്റ്‌ലിന്‍ പറഞ്ഞു. ഞങ്ങളില്‍ ഒരാള്‍ വിജയിച്ചാല്‍ എല്ലാവരും വിജയിക്കുന്നത് പോലെയാണ് എന്നും കെയ്റ്റ്‌ലിന്റെ പിതാവ് പാട്രിക്ക് കൂട്ടിച്ചേര്‍ത്തു.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് കെയ്റ്റ്‌ലിനും അലിസണും. ഇതിന് മുന്‍പും കോളെജ് വിദ്യാര്‍ത്ഥിക്കായി വിര്‍ജീനിയ ലോട്ടറിയുടെ പുതുവര്‍ഷ മില്യണയര്‍ റാഫിള്‍ ടിക്കറ്റ് വഴി ഭാഗ്യം വന്നത്. ഹണ്ടര്‍ ജോണ്‍സണ്‍ എന്ന ബിസിനസ് മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ത്ഥിക്കായിരുന്നു വിര്‍ജീനിയ ലോട്ടറി വഴി ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചത്. ഗ്ലൗസെസ്റ്റര്‍ കൗണ്ടി കോളേജിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് ഹണ്ടര്‍ ജോണ്‍സണ്‍.












Click it and Unblock the Notifications