സ്വന്തം നാട്ടിലെ ജനസംഖ്യയേക്കാള്‍ നൂറ് മടങ്ങ് തുക കൈയിലെത്തി; ലോട്ടറിയില്‍ യുവാവിന് അപൂര്‍വ ഭാഗ്യം
ഒട്ടും പ്രതീക്ഷയില്ലാതെ എടുത്ത ലോട്ടറിക്കാണ് യുവാവിന് കോടികള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. നികുതി കിഴിച്ച് ഒരു വലിയ തുക വില്ലി ലോസണിന് ലഭിക്കും

ലോട്ടറി വിജയത്തിന്റെ കഥകള്‍ പലപ്പോഴും അസാധാരണമായി തോന്നാറുണ്ട്. അപ്രതീക്ഷിതമായി ലോട്ടറി എടുക്കുന്നതിന്റേയും അതില്‍ ബംപര്‍ സമ്മാനം അടിക്കുന്നതിന്റേയും കഥകള്‍ പലപ്പോഴും വാര്‍ത്തകളില്‍ വരാറുണ്ട്. ഇപ്പോഴിതാ വിര്‍ജീനിയ ലോട്ടറിയുടെ മണി സ്‌ക്രാച്ച് ഓഫ് ഗെയിമില്‍ സമ്മാനം നേടിയ യുവാവിന്റെ കഥയാണ് ശ്രദ്ധേയമാകുന്നത്. തന്റെ നാട്ടിലെ ആകെ ജനസംഖ്യയേക്കാള്‍ നൂറിരട്ടി കൂടുതലുള്ള സമ്മാനത്തുകയാണ് ഈ ജേതാവിനെ തേടിയെത്തിയിരിക്കുന്നത്.
വിര്‍ജീനിയയിലെ ബ്ലാക്ക്സ്റ്റോണിലുള്ള വില്ലി ലോസണ്‍ എന്ന യുവാവിനെ തേടിയാണ് അമൂല്യമായ ഭാഗ്യം എത്തിയിരിക്കുന്നത്. 20 എക്‌സ് ദി മണി സ്‌ക്രാച്ച് ഓഫ് ഗെയിം കളിച്ചതിന് ശേഷമാണ് വില്ലി ലോസണെ തേടി 1 മില്യണ്‍ ഡോളര്‍ ജാക്ക്പോട്ട് എത്തിയത്. റിച്ച്മണ്ടിലെ ബെല്‍മോണ്ട് എക്സ്പ്രസില്‍ നിന്ന് ആണ് വില്ലി ലോസണ്‍ ഭാഗ്യ ഗെയിം കളിക്കുന്നത്.

ഒട്ടും പ്രതീക്ഷയില്ലാതെ എടുത്ത ലോട്ടറി
ഒരു സര്‍വീസ് ഫോണ്‍ വിളിച്ച് കൊണ്ടാണ് താന്‍ ഭാഗ്യം പരീക്ഷിച്ചത് എന്ന് വില്ലി ലോസണ്‍ പറയുന്നു. അത്രത്തോളം പ്രതീക്ഷയില്ലാതെ അലസമായായിരുന്നു വില്ലി ലോസണ്‍ ഭാഗ്യം പരീക്ഷിച്ചത്. എന്നാല്‍ ഭാഗ്യദേവത വില്ലി ലോസണെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു. ബ്ലാക്ക്സ്റ്റോണ്‍ എന്ന തന്റെ പട്ടണത്തില്‍ ഒരു ചതുരശ്ര മൈല്‍ ഉള്ള ആളുകളുടെ എണ്ണത്തിനേക്കാള്‍ നൂറുമടങ്ങ് കൂടുതല്‍ ഡോളര്‍ ആണ് 20 എക്‌സ് ദി മണി സ്‌ക്രാച്ച് ഓഫ് ഗെയിം വഴി വില്ലി ലോസണ് ലഭിച്ചിരിക്കുന്നത്.

കിട്ടിയത് ജനസംഖ്യയേക്കാള്‍ നൂറിരട്ടി പണം
Image Credit: Virginia Lottery
വില്ലി ലോസണ്‍ താമസിക്കുന്ന ബ്ലാക്ക്സ്റ്റോണ്‍ 4,000-ല്‍ താഴെ ആളുകളുള്ളതും 5 ചതുരശ്ര മൈലില്‍ താഴെയുള്ളതുമായ ഒരു ചെറിയ പട്ടണമാണ്. റിച്ച്മണ്ടില്‍ നിന്ന് ഏകദേശം 65 മൈല്‍ തെക്ക് പടിഞ്ഞാറ് ആണ് ബ്ലാക്ക്സ്റ്റോണ്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.

കൈയില്‍ കിട്ടുന്നത് കോടികള്‍
സമ്മാന വിവരം അറിയിച്ച് തന്നെ ലോട്ടറി അധികൃതര്‍ വിളിച്ചപ്പോള്‍ ഒരു സാധ്യതയുമില്ല എന്നായിരുന്നു വില്ലി ലോസണിന്റെ ആദ്യ പ്രതികരണം. വില്ലി ലോസണിന് സമ്മാന തുക തെരഞ്ഞെടുക്കാന്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നു. നികുതി കിഴിച്ച് 625000 ഡോളര്‍ ഒറ്റത്തവണ ക്യാഷ് പ്രൈസ് എന്നതായിരുന്നു ആദ്യത്തേത്. അല്ലെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പണവും എടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു.

അപൂര്‍വമായി മാത്രം ലഭിക്കുന്ന സമ്മാനം
എന്നാല്‍ ലോട്ടറി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് അദ്ദേഹം ഒറ്റത്തവണ ക്യാഷ് പ്രൈസ് എന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തത് എന്നാണ് വിവരം. ലോട്ടറി വിജയം ഇപ്പോഴും സ്വപ്‌നമായി തോന്നുന്നു എന്നാണ് വില്ലി ലോസണ്‍ പറയുന്നത്. വിര്‍ജീനിയ ലോട്ടറി പ്രകാരം 1 മില്യണ്‍ ഡോളര്‍സമ്മാനം നേടാനുള്ള സാധ്യത 1,958,400 ഒന്ന് ആയിരുന്നു. അതേസമയം ഭാഗ്യ ടിക്കറ്റ് വിറ്റ ബെല്‍മോണ്ട് എക്‌സ്പ്രസിന് 10,000 ഡോളര്‍ ബോണസ് ലഭിക്കും.












Click it and Unblock the Notifications