10വയസുകാരിയോട് സെക്‌സ് ചെയ്യാനെത്തിയത് 1000 പേര്‍!
ആംസ്റ്റര്‍ഡാം: കേവലം പത്ത് ദിവസങ്ങള്‍ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാനിരുന്ന പത്ത് വയസ്സുകാരി പെണ്‍കുട്ടിയുടെ അടുത്ത് ബന്ധപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത് ആയിരത്തിലധികം പേര്‍. ഇതില്‍ പലരും പെണ്‍കുട്ടിക്ക് വിലയിടുകയും ചെയ്തു. വെബ് ക്യാമിന് മുന്നില്‍ തുണിയഴിച്ച് കാണിക്കാന്‍ 10 ഡോളര്‍ തരാമെന്നായിരുന്നു ഒരാളുടെ ഓഫര്‍. ഒന്നും രണ്ടുമല്ല എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യാനെത്തിയത്.
ഇങ്ങോട്ട് വന്നായിരുന്നു പലരും ചാറ്റിംഗ് ആരംഭിച്ചിരുന്നത് എന്ന് സ്വീറ്റി തന്നെ പറയുന്നു. അശ്ലീല ചാറ്റിംഗായിരുന്നു മിക്കതും. പലര്‍ക്കും സ്വീറ്റിയെ ന്ഗ്നയായി കാണാനിയിരുന്നു ആഗ്രഹം. ഇതിനായി പലരും വന്‍ തുക വാഗ്ദാനം ചെയ്തു. ചിലര്‍ വെബ് ക്യാമിലൂടെ സ്വീറ്റിയെ നോക്കി സ്വയം സുഖിച്ചു. മറ്റ് ചിലര്‍ക്ക് വേണ്ടത് പെണ്‍കുട്ടി സുഖിക്കുന്നത് കാണുകയായിരുന്നു.

ഇനി ഈ പെണ്‍കുട്ടിയെക്കുറിച്ച് കേള്‍ക്കൂ, ഡെന്മാര്‍ക്കിലുള്ള ഒരു സന്നദ്ധ സംഘടയുടെ ഒളിക്യാമറ ഓപ്പറേഷന് സഹകരിക്കുകയായിരുന്നു ഈ പത്ത് വയസ്സുകാരി മിടുക്കിക്കുട്ടി. പേര് സ്വീറ്റി. സ്വദേശം ഫിലിപ്പീന്‍സ്. കേട്ടാല്‍ തല കറങ്ങുന്ന ആഭാസങ്ങള്‍ വായിച്ചിട്ടും കണ്ടിട്ടും സ്വീറ്റി ബോധം കെട്ട് വീഴാതിരുന്നതിനും കാരണമുണ്ട്. കുട്ടികള്‍ക്കെതിരായ അക്രമങ്ങളുടെ ആഴം അന്വേഷിക്കുന്നതിനായി സംഘടന ഉപയോഗിച്ച കംപ്യൂട്ടര്‍ കഥാപാത്രമായിരുന്നു ഈ സ്വീറ്റി.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പഠിക്കുന്നതിനായാണ് സംഘടന ഇത്തരത്തില്‍ ഭീകരമായ ഒരു പ്രവൃത്തിക്ക് തയ്യാറായത്. സ്വീറ്റിക്ക് ഓണ്‍ലൈനില്‍ വിലയിട്ടവരുടെയും ലൈംഗിക സംഭാഷണങ്ങള്‍ നടത്തിയവരുടെയും വിവരങ്ങള്‍ പോലീസിന് കൈമാറാനാണ് സംഘടനയുടെ പരിപാടി. ഓണ്‍ലൈന്‍ ലോകത്ത് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ എണ്ണം വളരെ കൂടുതലാണെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം നാമമാത്രമാണ് എന്ന് ആംസ്റ്റര്‍ഡാം കേന്ദ്രമായ സംഘടന പറയുന്നു.
<center><iframe width="100%" height="315" src="//www.youtube.com/embed/1Pg6-ES44vI" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications