ഇന്നുമുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഈ യൂറോപ്യൻ രാജ്യത്ത് പോകാൻ പറ്റില്ല..
മധ്യ യൂറോപ്യൻ രാജ്യമായ സെർബിയ തെക്കുപടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും ചേരുന്ന സംഗമ സ്ഥാനമാണ്. സാംസ്കാരിക വൈവിധ്യങ്ങളുടെ നാടായാണ് സെർബിയയെ കണക്കാക്കുന്നത്. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാൻ പറ്റുന്ന രാജ്യമായിരുന്നു സെർബിയ. എന്നാൽ ഇനി കാര്യം അങ്ങനല്ല...
ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് സെർബിയയിൽ പോകാൻ സാധിക്കില്ല. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇനി സെര്‍ബിയ സന്ദര്‍ശിക്കാന്‍ വിസ വേണം. രാജ്യത്തെ വിസ ചട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേത് പോലെ ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2023 ജനുവരി ഒന്നിന് പുതിയ ചട്ടം പ്രാബല്യത്തില്‍ വരും.

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികളും യൂറോപ്യൻ യൂണിയൻ വിസ നയത്തിന്റെ ആവശ്യകതകളും പരിഗണിച്ചാണ് മധ്യ യൂറോപ്യൻ രാജ്യമായ സെർബിയ ഇന്ത്യയിലെ പൗരന്മാർക്കുള്ള വിസ രഹിത യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ..

നേരത്തെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സെര്‍ബിയ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമായിരുന്നില്ല. വര്‍ഷത്തില്‍ 30 ദിവസം രാജ്യത്ത് താമസിക്കാനുള്ള അവകാശമുണ്ടായിരുന്നു. 2023 ജനുവരി 1നോ അതിനുശേഷമോ സെര്‍ബിയയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ ആദ്യം വിസയ്ക്കായി ന്യൂഡല്‍ഹിയിലെ സെര്‍ബിയ എംബസിയിലോ അവർ താമസിക്കുന്ന രാജ്യത്തോ അപേക്ഷിക്കണം, ഇതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം എന്ന നിലവിലുള്ള ക്രമീകരണം സെര്‍ബിയ പിന്‍വലിച്ചു.

സാധുവായ ഷെങ്കന്‍, യുകെ വിസ, അല്ലെങ്കില്‍ യുഎസ് വിസ അല്ലെങ്കില്‍ ഈ രാജ്യങ്ങളുടെ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് 90 ദിവസം വരെ റിപ്പബ്ളിക് ഓഫ് സെര്‍ബിയയിലേക്ക് വിസ രഹിതമായി പ്രവേശിക്കാം. എന്നാൽ ഇവർക്ക് ആറു മാസത്തെ കാലയളവുള്ള പ്രസ്തുത വിസകളുടെയോ റസിഡന്‍സ് പെര്‍മിറ്റുകളുടെയോ സാധുതയുള്ള പാസ്പോര്‍ട്ട് കൈവശമുണ്ടായിരിക്കണം.

കുടിയേറ്റ പ്രതിസന്ധി അതിന്റെ അങ്ങേതലയ്ക്കൽ എത്തിയ 2015 ന് ശേഷം ഏറ്റവും കൂടുതല്‍ അനധികൃത അതിര്‍ത്തി ക്രോസിംഗുകള്‍ റജിസ്റ്റര്‍ ചെയ്തത് സെര്‍ബിയ അടക്കമുള്ള വെസ്റേറണ്‍ ബാള്‍ക്കന്‍ റൂട്ടിലാണ്. ഇന്ത്യ കൂടാതെ ഗിനിയ ബിസൗ, ടുണീഷ്യ, ബുറുന്‍ഡി എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ക്കും വിസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ, ആവശ്യമായ എല്ലാ യാത്രാ രേഖകളുമുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സെർബിയയിൽ 30 ദിവസം വരെ തങ്ങുന്നതിന് വിസ രഹിത പ്രവേശനം ആണ് ലഭ്യമായിരുന്നത്. ഈ ക്രമീകരണം ആണ് സെർബിയ സർക്കാർ പിൻവലിച്ചിരിക്കുന്നു എന്നാണ് പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്. നേരത്തെ, ഇന്ത്യൻ പാസ്പോർട്ടും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ വിശദാംശങ്ങളും ഒപ്പം ഫ്ലൈറ്റ് ടിക്കറ്റും ഉണ്ടെങ്കിൽ സെര്‍ബിയയിലേക്ക് പോകുവാന്‍ സാധിക്കുമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications