പ്രവാസികൾക്ക് നല്ല കിടിലൻ കേരള സദ്യ കഴിക്കാം; എല്ലാം ഒരു കുടക്കീഴിൽ; ലുലു ഗ്രൂപ്പ് തയ്യാർ
അബുദാബി: വിഷുവിനെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിഷു വിപണി ഒരുങ്ങി. വിഷു കണി ഒരുക്കാൻ പ്രവാസികൾക്ക് വേണ്ട എല്ലാ വിഭവങ്ങളും ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിൽ ലഭിക്കും. എല്ലാം ഒരു കുട കീഴിൽ കിട്ടും എന്നതാണ് ഈ വിഷു വിപണിയുടെ പ്രത്യേകത.
കേരളത്തിൽ നിന്നുള്ള വിഷു സ്പെഷ്യൽ ഉൽപ്പന്നങ്ങൾ എത്തിച്ചാണ് വിപണി ഒരുക്കിയിരിക്കുന്നത്. വിപണി കാണുന്ന ഓരോ പ്രവാസി മലയാളിക്കും ഉത്സവ പ്രതീതി ആകും അനുഭവപ്പെടുന്നത്. മലയാളി പ്രവാസികൾക്ക് വേണ്ടി ലുലു ഹൈപ്പർ മാർക്കറ്റിൽ വിഷു കണിയും ഒരുക്കിയിട്ടുണ്ട്.

വർണ്ണാഭമായ രീതിയിൽ ആണ് ഈ വിഷു കണി ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭവങ്ങളും കണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് ഗൃഹാതുര ഓർമ്മകൾ സമ്മാനിക്കും എന്നത് ഉറപ്പാണ്. വിഷു വിപണിയുടെ ഭാഗം ആയി ഉൽപന്നങ്ങൾക്കും പുതു വസ്ത്രങ്ങൾക്കും ലുലു വില കുറവും പ്രഖ്യാപിച്ചിരിക്കുകയാണ്.
വിഷു വിപണിയിൽ കണി വെള്ളരി, മത്തൻ, മാങ്ങ, ഇളവൻ, വാഴക്കൂമ്പ്, പച്ചക്കായ എന്നിങ്ങനെ വിഷു സദ്യ ഒരുക്കാൻ ഉളള എല്ലാ വിഭവങ്ങളും റെഡിയാണ്. ഇതിന് പുറമേ കണിക്കൊന്ന പൂവും വിഷു കണി ഒരുക്കാനുള്ള മറ്റു വിഭവങ്ങളും ഇവിടുണ്ട്.
അതേസമയം, പ്രവാസികൾക്ക് വേണ്ടി വിഷു സദ്യയ്ക്കും ബുക്കിംഗ് ആരംഭിച്ചു. ശർക്കര, പ്രഥമൻ, പാൽ, പഴം, പായസങ്ങൾ എന്നിവ വിഷു സദ്യയിലെ പ്രധാന വിഭവങ്ങൾ ആണ്. ഇവ ലുലുവിൽ എത്തി നേരിട്ട് പ്രവാസി മലയാളികൾക്ക് ആവശ്യാനുസരണം വാങ്ങാൻ കഴിയും.
കസവുമുണ്ട്, പട്ടുപാവാട, സാരി തുടങ്ങി വിഷു കോടികൾ മറ്റൊരു വിഭാഗം ആയി തരം തിരിച്ചത് കാണാം. പ്രവാസികൾക്ക് നേരിട്ട് ലുലു ഹൈപ്പർ മാർക്കറ്റിൽ എത്തിയോ, അല്ലെങ്കിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡോട്ട് കോം എന്ന ഓൺലൈൻ വെബ്സൈറ്റിലൂടെയോ സാധനങ്ങൾ വാങ്ങാൻ കഴിയും.
അതേസമയം, ഏവരും നല്ല കാഴ്ചകൾ കണ്ടു തുടങ്ങുക എന്നതാണ് വിഷുക്കണിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനമായും വിളവെടുത്ത ചക്ക, മാങ്ങ, തേങ്ങ, കണിവെള്ളരി, ധാന്യങ്ങൾ ആയ വൻ പയർ, ഉഴുന്ന്, കടല, അരി, ഗോതമ്പ്, ചെറുപയർ, മുത്താറി, നെല്ല്, ഉഴുന്ന് എന്നിവ എല്ലാം കണിയ്ക്ക് വേണ്ടി ഒരുക്കുന്നവയാണ്. കോടി വസ്ത്രം, നാണയം, കൃഷ്ണ രൂപം, അഷ്ടമംഗല്യങ്ങളായ വാൽക്കണ്ണാടി, ചെപ്പ്, കൺമഷി, ചാന്ത്, പുഷ്പം, അക്ഷതം, അലക്കിയ വസ്ത്രം, സ്വർണ്ണം എന്നിവയെല്ലാം കണി വയ്ക്കാൻ ഉരുളിയിൽ വയ്ക്കും. ഇതിൽ ഏറ്റവും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കണിക്കൊന്ന. ഒരു വർഷത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ വിഷുക്കണിയിൽ ഉണ്ടെന്ന വിശ്വാസവും ഉണ്ട്.












Click it and Unblock the Notifications