കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദർശക വിസ; സമയപരിധി മാർച്ച് 31 വരെ നീട്ടി യുഎഇ

Google Oneindia Malayalam News

ദുബൈ; യുഎഇയിൽ സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞ താമസിക്കുന്നവർക്ക് തിരികെ പോകുന്നതിനുള്ള സമയ പരിധി നീട്ടി. മാർച്ച് 31 വരെയാണ് സമയം നീട്ടിയത്. വിസകളുടെ സമയപരിധി നീട്ടിയതായി ട്രാവൽ ഏജൻസികളും വ്യക്തമാക്കി.ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

dubai

നേരത്തേ ഡിസംബർ 27 ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമയപരിധി നീട്ടി നൽകിയിരുന്നു. പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ യൂറോപ്പും മറ്റ് പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്.

അതേസമയം ഷാർജയും അബുദാബിയും അനുവദിച്ച വിസകള്ക്ക് ഈ സൗകര്യം ലഭ്യമാണെന്ന് തോന്നുന്നില്ലെന്ന് സാൻഡ്‌സെറ്റ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ മാത്യു ജോൺ പറഞ്ഞതായി ഖലീജ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സ്ഥിരീകരിക്കാതെ ഇവിടെ തുടർന്നവരിൽ പലർക്കും ഫൈൻ കൊടുക്കേണ്ട സാഹചര്യം ഉണ്ടായെന്നും അതുകൊണ്ട് തന്നെ രാജ്യത്ത് തുടരാൻ ഒരുങ്ങുന്നവർ ഓൺലൈൻ സിസ്റ്റത്തിൽ ഇത് സംബന്ധിച്ച് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ദുബായിൽ നടപ്പാക്കി വരുന്ന കൊവിഡ് നിയന്ത്രണങ്ങൾ റംസാൻ വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകളും ബാറുകളും അടച്ചിടുകയും റസ്റേറോറന്‍റുകള്‍ക്കും കഫേകകള്‍ക്കും പുലര്‍ച്ചെ ഒരുമണി വരെ പ്രവര്‍ത്തിക്കുവാനാണ് അനുമതി. മാള്‍, ഹോട്ടല്‍, പൂള്‍, സ്വകാര്യ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ 70 ശതമാനം ആളുകള്‍ക്കും പ്രവേശനം അനുവദിക്കുമ്പോള്‍ ഇന്‍ഡോര്‍ സ്ഥലങ്ങളായ സിനിമാ തിയേറ്ററുകള്‍, സ്പോര്‍സ് വേദികള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.

 നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഇടത് സ്ഥാനാർത്ഥി? പ്രതികരണവുമായി സംവിധായകൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഇടത് സ്ഥാനാർത്ഥി? പ്രതികരണവുമായി സംവിധായകൻ

20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി; ഗോദയിലേക്ക് പ്രമുഖർ.. കേരളം പിടിക്കാനുറച്ച് ബിജെപി20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി; ഗോദയിലേക്ക് പ്രമുഖർ.. കേരളം പിടിക്കാനുറച്ച് ബിജെപി

English summary
Visitor visa; UAE extends deadline to March 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X