വിറ്റാമിന്‍ ഡിയും കൊവിഡും തമ്മിലെന്ത് ബന്ധം? വൈറസ് ബാധ തടയുമോ ?, പുതിയ പഠനം പറയുന്നത് ഇങ്ങനെ..!
സൂര്യപ്രകാശം എന്നാണ് വിറ്റാമിന്‍ ഡിയെ കുറിച്ച് പൊതുവെ പറയാറുള്ളത്. ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നതിലും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വിറ്റാമിന്‍ ഡിയുടെ പങ്ക് വളരെ വലുതാണ്. മനുഷ്യ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുണ്ടെങ്കില്‍ അത് രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് രോഗങ്ങള്‍ പിടികൂടുന്നത് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇന്ന് ലോകത്തെ പടര്‍ന്ന് പിടിക്കുന്ന കൊവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ വിറ്റാമിന്‍ ഡി കാരണം സാധിക്കുമോ? കൊവിഡ് രോഗികളുടെ വിറ്റാമിന്‍ ഡിയുടെ അളവ് എത്രത്തോളമുണ്ടാകും. പരിശോധിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിക്കാഗോ യൂണിവേഴ്‌സിറ്റി ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്.

വളരെ അത്യാവശ്യമാണ്
കൊവിഡ് പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് വിറ്റാമിന്‍ ഡി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ വിറ്റാമിന്‍ ഡി കുറവുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

483 രോഗികള്‍
കൊവിഡ് ബാധിച്ച 483 രോഗികളെ തിരഞ്ഞെടുത്ത് അവരുടെ വിറ്റാമിവന്‍ ഡിയുടെ അളവ് പരിശോധിക്കുകയാണ് ഗവേഷണത്തില്‍ പ്രധാനമായും ചെയ്തത്. ഇവരില്‍ മിക്കവര്‍ക്കും വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് മടങ്ങ് വരെയാണ് കുറവ് കാണപ്പെടുന്നത്.

ഗവേഷകന്‍ പറയുന്നത്
അതേസമയം, വിറ്റാമിന്‍ ഡിയുടെ സപ്ലിമെന്റുകള്‍ ശ്വാസകോശ സംബന്ധമായ അണുബാധ വരുത്തുന്നത് കുറയ്ക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കൊവിഡിന്റെ കാര്യത്തിലും ശരിയാണെന്ന് വേണം കരുതാനെന്ന് ഗവേഷകനായ ഡോ. ഡേവിഡ് മെല്‍ട്ടര്‍ പറഞ്ഞു.

കൂടുതല്‍ പഠനങ്ങള്‍
വിറ്റാമിന്‍ ഡിയ്ക്ക് കൊവിഡ് രോഗം വിറ്റാമിന്‍ ഡി സപ്ലിമെന്റേഷന് കടുത്ത കൊവിഡ് കേസുകളുടെ സാധ്യത കുറയ്ക്കാന്‍ കഴിയുമോ എന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാരണം
കൊവിഡ് കാരണം മരിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് വിറ്റാമില്‍ ഡിയുടെ അളവ് കുറവാണെന്ന് ഏജിംഗ് ക്ലിനിക്കല്‍ ആന്റ് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് ഇത് സംബന്ധിച്ച് പഠനം പുറത്തിറങ്ങിയത്.

വയോധികര്‍
അതുപോലെ തന്നെ പ്രായമായവര്‍ക്ക് വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ലോകത്ത് ഇപ്പോള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രായമുള്ളവരാണ്. മാത്രമല്ല പെട്ടെന്ന് രോഗം ബാധിക്കുന്നവരും വയോധികര്‍ക്കാണ്.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പൊതുവെ വിറ്റാമിന്‍ ഡിയുടെ അളവ് പൊതുവെ കുറവാണ്. അതുകൊണ്ടാണ് ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കാന്‍ കാരണമായെന്നും പഠനത്തില്‍ പറയുന്നു.












Click it and Unblock the Notifications