ലെനിന്റെ കാമുകിയുടെ ചിത്രം നൂറ്റാണ്ടിനുശേഷം പുറത്ത്
ലണ്ടന്‍: റഷ്യന്‍ വിപ്ലവകാരി വാഡ്മിര് ലെനിന്റെ കാമുകയെന്ന് കരുതപ്പെടുന്ന അപ്പോളിറിന യാക്കുബോവയുടെ ചിത്രം ഒരു നൂറ്റാണ്ടിനുശേഷം പുറത്ത്. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ ചരിത്ര പണ്ഡിതന് ഡോ. റോബര്‍ട്ട് ഹെന്ഡേഴ്സണ് ആണ് ലെനിന്റെ കാമുകി അപ്പോളിറിന യാക്കുബോവയുടെ ചിത്രം പുറത്ത് വിട്ടത്.
ചിത്രം അപ്പോളിറിന യാക്കുബോവയുടെത് തന്നെയാണെന്ന് അദ്ദേഹം ഗവേഷണത്തിലൂടെ തെളിയിക്കുകയായിരുന്നു. ഏപ്രിലില്‍ മോസ്കോയിലെ റഷ്യന്‍ ഫെഡറേഷന് ആര്‍ക്കൈവില്‍ നിന്നുമാണ് ഡോ. റോബര്‍ട്ട് ഹെന്ഡേഴ്സണ് ഈ ചിത്രം കണ്ടെടുക്കുന്നത്. 'ലിറോഷ്ക' എന്ന ഓമനപ്പേരില്‍ ലെനിന് കാമുക്ക് കത്തയച്ചിരുന്നതായി പറയപ്പെടുന്നു.

അത്യഗാധമായ പ്രണയമായിരുന്നു ലെനിന് അവരോടുണ്ടായിരുന്നത്. എന്നാല്‍, ലെനിന്റെ പ്രണയം അവര്‍ എത്രമാത്രം സ്വീകരിച്ചിരുന്നു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇരുവരും റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഒട്ടേറെ കത്തുകള്‍ ഇരുവരും അക്കാലത്ത് അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കളായിരുന്ന ലെനിനും യുവതിയും വിപ്ലവാനന്തര റഷ്യ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഒരേ മനസ്സായിരുന്നത്രെ. ലെനിന് തന്റെ പ്രണയം തുറന്നു പറഞ്ഞതിനുശേഷം യാക്കുബോവ സൗഹൃദത്തില്‍ നിന്നും അകന്നപോയതായി വിശ്വസിക്കുന്നവരുണ്ട്. ലെനിന്റെ കാമുകിയെക്കുറിച്ച് നേരത്തയും കേട്ടുകേള്‍വികള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ചിത്രമോ ചരിത്രമോ പുറത്തുവന്നിരുന്നില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications