കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെനിന്റെ കാമുകിയുടെ ചിത്രം നൂറ്റാണ്ടിനുശേഷം പുറത്ത്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: റഷ്യന്‍ വിപ്ലവകാരി വാഡ്മിര്‍ ലെനിന്റെ കാമുകയെന്ന് കരുതപ്പെടുന്ന അപ്പോളിറിന യാക്കുബോവയുടെ ചിത്രം ഒരു നൂറ്റാണ്ടിനുശേഷം പുറത്ത്. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ ചരിത്ര പണ്ഡിതന്‍ ഡോ. റോബര്‍ട്ട് ഹെന്‍ഡേഴ്‌സണ്‍ ആണ് ലെനിന്റെ കാമുകി അപ്പോളിറിന യാക്കുബോവയുടെ ചിത്രം പുറത്ത് വിട്ടത്.

ചിത്രം അപ്പോളിറിന യാക്കുബോവയുടെത് തന്നെയാണെന്ന് അദ്ദേഹം ഗവേഷണത്തിലൂടെ തെളിയിക്കുകയായിരുന്നു. ഏപ്രിലില്‍ മോസ്‌കോയിലെ റഷ്യന്‍ ഫെഡറേഷന്‍ ആര്‍ക്കൈവില്‍ നിന്നുമാണ് ഡോ. റോബര്‍ട്ട് ഹെന്‍ഡേഴ്‌സണ്‍ ഈ ചിത്രം കണ്ടെടുക്കുന്നത്. 'ലിറോഷ്‌ക' എന്ന ഓമനപ്പേരില്‍ ലെനിന്‍ കാമുക്ക് കത്തയച്ചിരുന്നതായി പറയപ്പെടുന്നു.

lenin

അത്യഗാധമായ പ്രണയമായിരുന്നു ലെനിന് അവരോടുണ്ടായിരുന്നത്. എന്നാല്‍, ലെനിന്റെ പ്രണയം അവര്‍ എത്രമാത്രം സ്വീകരിച്ചിരുന്നു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇരുവരും റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഒട്ടേറെ കത്തുകള്‍ ഇരുവരും അക്കാലത്ത് അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളായിരുന്ന ലെനിനും യുവതിയും വിപ്ലവാനന്തര റഷ്യ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഒരേ മനസ്സായിരുന്നത്രെ. ലെനിന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞതിനുശേഷം യാക്കുബോവ സൗഹൃദത്തില്‍ നിന്നും അകന്നപോയതായി വിശ്വസിക്കുന്നവരുണ്ട്. ലെനിന്റെ കാമുകിയെക്കുറിച്ച് നേരത്തയും കേട്ടുകേള്‍വികള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ചിത്രമോ ചരിത്രമോ പുറത്തുവന്നിരുന്നില്ല.

English summary
Vladimir Lenin's true love, Apollinariya Yakubova, found in archive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X