കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്റെ വിജയത്തില്‍ അഭിനന്ദനവുമായി പുടിന്‍, ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സന്ദേശവും!!

Google Oneindia Malayalam News

മോസ്‌കോ: അമേരിക്കയിലെ ജോ ബൈഡന്റെ വിജയത്തെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ആഴ്ച്ചകള്‍ക്ക് ശേഷമാണ് പുടിന്‍ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നേരത്തെ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ബൈഡന്റെ വിജയത്തെ നിയമപരമായി ചോദ്യം ചെയ്ത സാഹചര്യത്തില്‍ ആരെയും അഭിനന്ദിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു പുടിന്‍. അതുകൊണ്ട് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ അദ്ദേഹം നിശബ്ദനായിരുന്നു.

1

ബൈഡനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുടിന്‍ അഭിനന്ദനം അറിയിച്ചത്. തങ്ങള്‍ യുഎസ്സിലെ രാഷ്ട്രീയ കൊമ്പുകോര്‍ക്കല്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ കോടതിയില്‍ നിരവധി ഹര്‍ജികള്‍ നല്‍കിയിയരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറയുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു പുടിന്‍. എല്ലാവിധ ഭാവുകങ്ങളും ബൈഡന് നേരുന്നുവെന്ന് പുടിന്‍ വിജയ സന്ദേശത്തില്‍ പറഞ്ഞു.

യുഎസ്സിനും റഷ്യക്കും നല്ല ബന്ധം തുടരാനാവുമെന്ന് പുടിന്‍ സന്ദേശത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങളെ തുടര്‍ന്നും ഇരുരാജ്യങ്ങളും പിന്തുണയ്ക്കുമെന്നും, അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ലോകം നേരിടുന്ന പല പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൈകോര്‍ക്കാന്‍ സാധിക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയും അമേരിക്കയും തമ്മില്‍ സഹകരണം, പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും പാതയിലാണ്. അത് രണ്ട് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും പുടിന്‍ വ്യക്തമാക്കി.

അതേസമയം തന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും ഉണ്ടാവുമെന്നും, ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബൈഡനോട് പുടിന്‍ വ്യക്തമാക്കി. നേരത്തെ യുഎസ്സിലെ ഇലക്ട്രല്‍ കോളേജാണ് ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. ഭൂരിപക്ഷത്തിന് വേണ്ട 270 വോട്ടുകള്‍ ബൈഡന്‍ മറികടന്നതായി ഇവര്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ 55 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡനൊപ്പം നിന്നത് നിര്‍ണായകമായി. അരിസോണ, മിഷിഗണ്‍, നെവാഡ, പെനിസില്‍വാനിയ, വിസ്‌കോന്‍സിന്‍, തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ ബൈഡന്‍ വിജയിച്ചു. ബൈഡന് മൊത്തം 306 ഇലക്ട്രല്‍ വോട്ടുണ്ടാവും.

English summary
vladimir putin congratulates joe biden after he seals presidential victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X