Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിര്‍ത്തലിന് തയ്യാറെന്ന് റഷ്യ; 'പക്ഷെ ആ ഉപാധികള്‍ അംഗീകരിക്കണം..'

മോസ്‌കോ: ഉക്രെയ്‌നുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ റഷ്യന്‍, യുഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വെച്ചാണ് പുടിന്‍ ഇത്തരമൊരു താല്‍പര്യം പ്രകടിപ്പിച്ചത്. ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍, റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികള്‍ മുന്നോട്ടുവെച്ചു. ഇതിന് സമ്മതം മൂളിയ റഷ്യ ചില വ്യവസ്ഥകള്‍ പാലിച്ചാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള 3 വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഒരു വെടിനിര്‍ത്തല്‍ സ്വീകാര്യമാകുമെന്ന് സൂചിപ്പിച്ചു എന്നാണ് വിവരം.

Vladimir Putin

താല്‍ക്കാലിക വെടിനിര്‍ത്തലിന് മുമ്പ് ഒരു അന്തിമ സമാധാന കരാറിന്റെ ചട്ടക്കൂടിനെക്കുറിച്ച് വ്യക്തത വേണം എന്നാണ് റഷ്യയുടെ ആവശ്യം. ഏതൊക്കെ രാജ്യങ്ങള്‍ പങ്കെടുക്കണം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഉള്‍പ്പെടെ സമാധാന പരിപാലന ദൗത്യത്തിന്റെ പ്രവര്‍ത്തനം സ്ഥാപിക്കേണ്ടതും റഷ്യയുടെ ഉപാധിയില്‍ ഉള്‍പ്പെടുന്നു. ഉക്രെയ്ന്‍ മണ്ണില്‍ നാറ്റോ സൈനികരുടെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് റഷ്യന്‍ അധികാരികള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷത്തില്‍ കൂടുതല്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ സൈന്യത്തെ വിന്യസിച്ച ചൈന പോലുള്ള രാജ്യങ്ങളോട് റഷ്യ കൂടുതല്‍ മൃദുസമീപനം സ്വീകരിച്ചിട്ടുണ്ട്. റഷ്യന്‍ അധികൃതരുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി കാണിക്കുന്നതിനാല്‍, യുഎസും ഉക്രെയ്നും അടുത്തയാഴ്ച സൗദി അറേബ്യയില്‍ ഒരു കൂടിക്കാഴ്ച നടത്തും. ഉക്രേനിയന്‍ പ്രസിഡന്റ് വ്ളോഡോമിര്‍ സെലെന്‍സ്‌കിയും ട്രംപും തമ്മിലുള്ള പരസ്യ വാദത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

സമാധാന കരാറിനും പ്രാരംഭ വെടിനിര്‍ത്തലിനും വേണ്ടിയുള്ള ഒരു ചട്ടക്കൂടില്‍ എത്തിച്ചേരുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരത്തില്‍ എത്തിയതുമുതല്‍, ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ നിലവിലുള്ള നയതന്ത്ര നയങ്ങളില്‍ നിന്നുള്ള വ്യതിചലനമായിരുന്നു.

ഉക്രെയ്‌നുമായുള്ള ബന്ധം വഷളായതിനാല്‍, ട്രംപ് ഉക്രെയ്‌നിനുള്ള സൈനിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും രാജ്യവുമായുള്ള രഹസ്യാന്വേഷണ വിവരം പങ്കിടല്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് റഷ്യന്‍ ആക്രമണത്തിന് ധൈര്യം പകരുമെന്ന് യൂറോപ്യന്‍ സഖ്യകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+