Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ പ്രസിഡന്റിന് ജിംനാസ്റ്റിക് സുന്ദരിയുമായി പ്രണയം

പ്രായമേറെ ആയാലും പ്രണയിക്കുകയെന്നത് യൂറോപ്പിലെ രാഷ്ട്രീയപ്രമുഖന്മാര്‍ക്ക് പുതുമയല്ലാതായിരിക്കുന്നു. ഫ്രാന്‍സ് പ്രസിഡന്റിന്റെ പ്രണയം പരസ്യമായതിന്റെ പിന്നാലെ ഏറെക്കാലമായി കേട്ടുകേള്‍വിമാത്രമുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വാട്മിര്‍ പുടിനും വെളിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പുടിന്റെ പ്രതികരണം.

പ്രസിഡന്റിന്റെ പ്രണയത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഇതേ കാര്യം തന്റെ സുഹൃത്തും തന്നോട് തിരക്കിയതായി പുടിന്‍ പറഞ്ഞു. സുഹൃത്തിനോട് പറഞ്ഞത് പ്രണയുമുണ്ടെന്നായിരുന്നു. അതേ മറുപടി തന്നെയാണ് നിങ്ങളോടുമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ ഉപചോദ്യത്തിന് കൈയ്യുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് വിഷയം മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

vladimir-putin

ആരാണ് പ്രണയിനിയെന്നോ എത്രകാലമായി പ്രണയം തുടങ്ങിയിട്ടെന്നോ പുടിന്‍ വെളിപ്പെടുത്തിയില്ല. 30 വര്‍ഷത്തോളമായി പുടിന്‍ ഭാര്യ ല്യുദ്മിളയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട്. ഈ ബന്ധത്തില്‍ യേകാതറനെ, മരിയ എന്നിങ്ങനെ രണ്ടു പെണ്‍മക്കളും അദ്ദേഹത്തിനുണ്ട്. വിവാഹമോചനം നേടിയെങ്കിലും മുന്‍ ഭാര്യയുമായി പുടിന് അടുത്ത സൗഹൃമുണ്ട്. മക്കളെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുമുണ്ട്.

ഒളിമ്പിക്‌സ് സ്വര്‍ണമെഡന്‍ ജേതാവായ അലീനയാണ് പുടിന്റെ ഇപ്പോഴത്തെ പ്രണയകഥയിലെ നായിക എന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ 2008ല്‍ പുടിന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയ പത്രത്തിന് അടച്ചുപൂട്ടേണ്ടിവന്നതിനാല്‍ പ്രസിഡന്റിന്റെ പ്രണയത്തെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. കരാട്ടയില്‍ എട്ടാം ഡാന്‍ ബഌക്ക് ബെല്‍റ്റ് നേടിയ പുടിന് ജിംനാസ്റ്റിക് താരം എന്തുകൊണ്ടും യോജിക്കുന്ന പങ്കാളിയാണെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+