കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപിറ്റോൾ കലാപം നടന്നത് പുടിന്റെ അറിവോടെയോ; ഗുരുതര ആരോപണവുമായി ഹിലരി ക്ലിന്റൺ

Google Oneindia Malayalam News

വാഷിംഗടൺ; ക്യാപിറ്റോൾ കലാപം നടന്നത് പുടിൻറെ അറിവോടെയാണോയെന്ന സംശയം പ്രകടിപ്പിച്ച് മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ. കലാപം നടന്ന ദിവസം പ്രസിഡന്റ് ട്രംപ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കുകയായിരുന്നുവെന്ന് അറിയാൻ തനിക്ക് താത്പര്യമുണ്ടെന്നും അവർ പറഞ്ഞു. യു ആന്റ് മി ബോത്ത്' എന്ന തന്റെ പോഡ്കാസ്റ്റിൽ ഹൗസ് സ്പീക്കർ നാൻസി പെലോസിയുമായുള്ള സംഭാഷണത്തിലാണ് ഹിലരി ക്ലിന്റൺ ഇത്തരം ഒരു ആരോപണം ഉയർത്തിയത്.

hillary and trump

ജനാധിപത്യത്തെ അവഹേളിക്കുന്ന ഒരു പ്രസിഡന്റിന്റെ ഭരണത്തെ കുറിച്ച് കഴിഞ്ഞ നാല് വർഷ കാലയളിവിൽ യുഎസിലെ ജനം മനസിലാക്കി കഴിഞ്ഞു.
വൈറ്റ് ഹൗസിലിരിക്കുമ്പോൾ ട്രംപിന് മറ്റ് അജണ്ടകൾ ഉണ്ടായിരുന്നു. ട്രംപ് ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് ഒരു ദിവസം വ്യക്തമാകുമെന്നും ഹിലരി ക്ലിന്റൺ പറഞ്ഞു. ട്രംപ് മാത്രമല്ല അയാളെ സഹായിച്ചവരും കൂട്ടാളികളും അനുകൂലികളുമെല്ലാം ജനാധിപത്യത്തോട് കടുത്ത അവഹേളനമാണ് പുലർത്തിയിരുന്നതെന്നു ഹിലരി കുറ്റപ്പെടുത്തി. ക്യാപിറ്റോളിൽ കലാപം നടക്കുമ്പോൾ ട്രംപ് പുടിനുമായി സംസാരിക്കുകയായിരുന്നോവെന്നറിയാൻ ട്രംപിന്റെ ഫോൺ റെക്കോഡുകൾ പരിശോധിക്കാൻ തനിക്ക് താത്പര്യം ഉണ്ടെന്നും അവർ പറഞ്ഞു.

അതേസമയം പുടിനെതിരെ പെലോസിയും രൂക്ഷ വിമർശനം ഉയർത്തി. രാഷ്ട്രീയമായോ സാമ്പത്തികമായോ വ്യക്തിപരമായോ എന്ത് നേട്ടമാണ് ട്രംപിൽ പുടിന് ഉള്ളതെന്ന് തനിക്കറിയില്ല, എന്നാൽ കഴിഞ്ഞ ആഴ്ച സംഭവിച്ചത് പുടിനുള്ള ഒരു സമ്മാനമാണ്, കാരണം നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ വ്യവസ്ഥിതിയേയും ദുർബലപ്പെടുത്താൻ പുടിൻ ആഗ്രഹിക്കുന്നു, "പെലോസി വിശദീകരിച്ചു.അതുകൊണ്ട് തന്നെ 2001 സപ്തംബർ 11 ലെ ഭീകരാത്രമണം അന്വേഷിക്കാൻ നിയോഗിച്ചത് പോലൊരു കമ്മീഷനെ ക്യാപിറ്റോൾ കലാപം അന്വേഷിക്കാൻ നിയോഗിക്കണമെന്നും അവർ പറഞ്ഞു.

നേരത്തേ തന്നെ 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണം ഉയർന്നിരുന്നു. ഹിലറി ക്ലിന്റനെതിരെ ഡോണൾഡ് ട്രംപിന്റെ ജയം ഉറപ്പാക്കാൻ റഷ്യ ഇടപെട്ടെന്ന തരത്തിലായിരുന്നു ആരോപണങ്ങൾ. അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം തുടക്കം മുതൽ റഷ്യ നിഷേധിച്ചിരുന്നു.

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്

പി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കംപി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കം

അഴിക്കോട് കോട്ട തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് സിപിഎം, നികേഷ് കുമാറിനെ ഇറക്കും? സാഹചര്യം അനുകൂലമെന്ന്അഴിക്കോട് കോട്ട തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് സിപിഎം, നികേഷ് കുമാറിനെ ഇറക്കും? സാഹചര്യം അനുകൂലമെന്ന്

English summary
Vladimir Putin may know about Capitol riot; alleges Hillary Clinton
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X