പുലി വാലല്ല, പുലിയെ പിടിച്ച പ്രസിഡന്‍റ്
മോസ്‌കോ: പുലിവാല് പിടിയ്ക്കുകെയന്ന് കേട്ടിട്ടില്ലേ. എന്നാല്‍ പുലിയെ തന്നെ പിടിച്ചാലോ. ആരാണ് ഈ പുലി പിടുത്തക്കാരന്‍ എന്നല്ലേ. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സോചി നാഷണല്‍ പാര്‍ക്കിലെത്തിയ പുടിന്‍ പുലികളെ ഓമനിയ്ക്കുന്ന ദൃശ്യങ്ങളാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.
പുലിയെ പിടിയ്ക്കാന്‍ മാത്രം ധൈര്യം പ്രസിഡന്റുനുണ്ടോയെന്ന് ഒരു പക്ഷേ റഷ്യക്കാര്‍ ചോദിയ്ക്കില്ലായിരിയ്ക്കും. കാരണമെന്തെന്നോ അവരുടെ ഈ പ്രസിഡന്റ് റഷ്യന്‍ ചാരസംഘടനയായ കെജിബിയിലെ ഒരു 'പുലി' ആയിരുന്നെന്ന് അവര്‍ക്കറിയാം.

പുലിയെ മടിയിലെടുത്ത് ഓമനിയ്ക്കുന്ന ദൃശ്യങ്ങള്‍ മാത്രമല്ല തന്റെ ശരീര ബലം വെളിവാക്കുന്ന ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ശീതകാല ഒളിംപികിസിന് ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദികളെ പേടിപ്പിയ്ക്കാനാണത്രേ പുടിന്‍ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നതെന്നാണ് സൈബര്‍ ലോകത്ത് പ്രചരിയ്ക്കുന്ന തമാശ.












Click it and Unblock the Notifications