കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 വോഡഫോണ്‍ അക്കൗണ്ടുകള്‍ ചോര്‍ത്തപ്പെട്ടു .... നിങ്ങളുടെ അക്കൗണ്ടും..?

  • By Athul
Google Oneindia Malayalam News

ഇംഗ്ലണ്ട്: വോഡഫോണ്‍ അക്കൗണ്ടുകള്‍ ചോര്‍ത്തപ്പെടുന്നത് ഇംഗ്ലണ്ടില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ മാസം ഇത് രണ്ടാം തവണയാണ് അക്കൗണ്ടുകള്‍ ചോര്‍ത്തപ്പെടുന്നത്. 2000ത്തോളംഅക്കൗണ്ടുകള്‍ ചോര്‍ത്തപ്പെട്ടതായി വോഡഫോണ്‍ പ്രതിനിധി അറിയിച്ചു.

കുറ്റവാളികള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പരും ബാങ്ക് കോഡും പേരും ഫോണ്‍നമ്പരുമാണ് ചോര്‍ത്തുന്നത്. ഇവര്‍ വോഡഫോണിന് പുറത്തുള്ള ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഈ കൃത്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vodafone

എന്നാല്‍ ഉപഭോക്താക്കളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ല. കമ്പനി ചതിയില്‍ അകപ്പെട്ട എല്ലാവരേയും ബന്ധപ്പെട്ടുകൊണ്ടിരുക്കുകയാണ്. ഈ സൈബര്‍ അക്രമത്തിനെതിരെ കേസ് നല്‍കും. മറ്റ് ഉപഭോക്താക്കള്‍ ഭയപ്പെടേണ്ടതില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി യുകെ യില്‍ നടന്നു വരുന്ന സൈബര്‍ അക്രമങ്ങളില്‍ 4 ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ട്. അതില്‍ 21,000 ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പ്രശസ്ത മാധ്യമ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

English summary
Hackers had accessed the accounts of 1,827 of its customers this week, the second cyber attack on a British telecoms company this month, said Vodafone UK on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X