കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ള രാജാവിന്റെ മകള്‍ വോഗിന്റെ 'കവര്‍ ഗേള്‍'... ഡ്രൈവിങ് സീറ്റില്‍!!! സൗദിയില്‍ വിവാദം പുകയുന്നു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചിരിക്കുകയാണ്. ജൂണ്‍ 24 ന് സ്ത്രീകളുടെ ഡ്രൈവിങ്ങിനുള്ള വിലക്ക് നീങ്ങും എന്ന് ഭരണകൂടം പ്രഖ്യാപിച്ചു. ആധുനിക സൗദിയിലെ ഞെട്ടിപ്പിക്കുന്ന പരിഷ്‌കാരങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദിയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്.

അതിനിടയിലാണ്, ഈ മാറ്റങ്ങള്‍ ആഘോഷിച്ചുകൊണ്ട് വിശ്വപ്രസിദ്ധമായ വോഗ് ഫാഷന്‍ മാഗസിന്റെ അറേബ്യന്‍ പതിപ്പ് പുറത്തിറങ്ങുന്നത്. ഞെട്ടിപ്പിക്കുന്നതായിരുന്നു വോഗ് അറേബ്യയുടെ കവര്‍ ചിത്രം തന്നെ.

അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകളും സൗദി രാജകുമാരിയും ആയ ഹയ്ഫ ബിന്ദ് അബ്ദുള്ള സൗദ് ആണ് വോഗ് അറേബ്യയുടെ കവര്‍ ഗേള്‍. ഡ്രൈവിങ് സീറ്റില്‍, ആകര്‍ഷകമായ വേഷത്തില്‍ സൗദി രാജകുമാരി. മുഖചിത്രം വിവാദമാകാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല എന്നതാണ് സത്യം.

വളയം പിടിക്കുന്ന വളയിട്ട് കൈകള്‍

വളയം പിടിക്കുന്ന വളയിട്ട് കൈകള്‍

വളയം പിടിക്കുന്ന വളയിട്ട കൈകള്‍ ലോക രാജ്യങ്ങളില്‍ ഒരു പുതുമയൊന്നും അല്ല. എന്നാല്‍ ദശാബ്ദങ്ങളായി സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് സീറ്റ് നിഷിദ്ധമാണ്. ഇതിനെതിരെ ഒരുപാട് പ്രതിഷേധങ്ങളും പോരാട്ടങ്ങളും എല്ലാം സൗദിയില്‍ അരങ്ങേറിയിരുന്നു. അതിന്റെ പേരില്‍ ഒട്ടേറെ പേര്‍ ക്രൂശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ വിലക്ക് എടുത്ത് മാറ്റുകയാണ് സൗദി ഭരണകൂടം.

വോഗ് മാഗസിന്‍

വോഗ് മാഗസിന്‍

സൗദിയില്‍ സ്ത്രീകളുടെ വിലക്ക് നീക്കിയ സാഹചര്യത്തില്‍ ആണ് വോഗ് അറേബ്യയുടെ പുത്തന്‍ പതിപ്പ് പുറത്തിറങ്ങുന്നത്. സൗദിയിലെ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ അടങ്ങിയതാണ് മാഗസിന്‍. ഇതിന്റെ കവര്‍ ചിത്രം ആണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

സൗദി രാജകുമാരി

സൗദി രാജകുമാരി

സൗദി രാജകുമാരിയായ ഹയ്ഫ ബിന്ദ് അബ്ദുള്ള അല്‍ സൗദ് ആണ് വോഗ് അറേബ്യയുടെ കവര്‍ ചിത്രത്തില്‍ ഉള്ളത്. ആകര്‍ഷകമായി വസ്ത്രം ധരിച്ച്, ഒരു വിന്റേജ് മേഴ്‌സിഡസ് ബെന്‍സ് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രാജകുമാരി ഇരിക്കുന്നതാണ് ചിത്രം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു.

ഡ്രൈവിങ് ഫോഴ്‌സ്

ഡ്രൈവിങ് ഫോഴ്‌സ്

ഡ്രൈവിങ് ഫോഴ്‌സ് എന്നാണ് വോഗ് മാഗസിന്‍ കവര്‍ ചിത്രത്തിന് നല്‍കിയിട്ടുള്ള പേര്. എന്നാല്‍ ഇത് പുതിയ വിവാദങ്ങള്‍ക്കാണ് ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്ന പന്ത്രണ്ടോളം വനിതകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്ത് ചെയ്തിട്ടാണെന്ന്

എന്ത് ചെയ്തിട്ടാണെന്ന്

എന്ത് അടിസ്ഥാനത്തില്‍ ആണ് സൗദി രാജകുമാരിയെ വോഗ് മാഗസിന്‍ അവരുടെ കവര്‍ ഗേള്‍ ആക്കിയത് എന്നാണ് ചിലരുടെ ചോദ്യം. സൗദിയിലെ സ്ത്രീകളുടെ അവകാശ സമരത്തില്‍ ഒന്നും രാജകുമാരി ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ട്വിറ്ററില്‍ ആണ് ഇത്തരത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്.

രാജ്യ വിരുദ്ധം

രാജ്യ വിരുദ്ധം

വോഗിന്റെ കവര്‍ ചിത്രവും ഉള്ളടക്കവും രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന രീതിയിലും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീക്കുകയാണെങ്കിലും ഇത്തരത്തിലുള്ള മാഗസിനുകള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തും എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

English summary
'Vogue Arabia' Sparks Online Backlash Following Cover of Saudi Princess Driving Car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X