കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യ റാണിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകം? മതതീവ്രവാദികള്‍, വസ്ത്രധാരണം ശരിയല്ല

ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷണത്തില്‍ മായം കലക്കി തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് റൗദ കുടുംബത്തോട് പറഞ്ഞിരുന്നുവത്രെ.

  • By Ashif
Google Oneindia Malayalam News

ധാക്ക: വോഗ് മാഗസിന്റെ മുഖചിത്രത്തില്‍ ഇടംപിടിച്ച സുന്ദരിയുടെ മരണം ആത്മഹത്യയല്ലെന്ന് ആരോപണം. അവരെ കൊന്നതാണെന്ന് ബന്ധുക്കള്‍ പറയുന്നു. 2016 ഒക്ടോബറിലാണ് വോഗ് മാഗസിന്‍ വൈവിധ്യമാര്‍ന്ന സൗന്ദര്യ ആഘോഷം എന്ന തലക്കെട്ടില്‍ ആറ് യുവതികളുടെ ചിത്രമുള്‍പ്പെടുന്ന പുറംചട്ടയോടെയുള്ള പതിപ്പ് ഇറക്കിയത്.

ഇതില്‍ ഒരാളായിരുന്നു മാലിദ്വീപ് സ്വദേശിയായ റൗദ ആതിഫ്. വശ്യമനോഹരമായ കണ്ണുകളോട് കൂടിയ യുവതികളുടെ ചിത്രമായിരുന്നു മാഗസിന്‍ നല്‍കിയത്. അക്വാ ബ്ലൂ കണ്ണുകളുള്ളവര്‍!! ബംഗ്ലാദേശിലെ ഹോസ്റ്റല്‍ മുറിയിലാണ് റൗദയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ആത്മഹത്യയാണെന്നായിരുന്നു.

vogue

എന്നാല്‍ റൗദയുടെ പിതാവും സഹോദരനും പറയുന്നത് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അവള്‍ക്കില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ്. റൗദ കോളജിലേക്ക് ജീന്‍സ് ധരിച്ചിരുന്നതും ഇസ്ലാമിക വസ്ത്രം ധരിക്കാതിരുന്നതുമാണ് മരണത്തിന് കാരണമെന്നും അവര്‍ പറയുന്നു.

20 കാരിയായ റൗദ ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള ഇസ്ലാമി ബാങ്ക് മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ മാസമാണ് ഇവരുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. കോളജില്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആത്മഹത്യാണെന്ന റിപ്പോര്‍ട്ട് പക്ഷേ, പിതാവ് ഡോ. മുഹമ്മദ് ആതിഫ് തള്ളിക്കളഞ്ഞു.

കാംപസില്‍ വച്ച് തന്റെ മകളെ ചിലര്‍ കൊന്നതാണെന്ന് ആതിഫ് പറയുന്നു. കൊന്നതാണെന്ന് പറയാന്‍ തനിക്ക് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോളജിലേക്ക് വരുമ്പോഴുള്ള വസ്ത്രധാരണം ശരിയല്ലെന്ന് ചില ആളുകള്‍ റൗദയോട് പറഞ്ഞിരുന്നുവത്രെ. റൗദ ഇസ്ലാമിക വിരുദ്ധമായ വസ്ത്രം ധരിച്ചിരുന്നതില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ടായിരുന്നുവെന്ന് സഹോദരന്‍ റയ്യാനും മാധ്യമങ്ങളോട് പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷണത്തില്‍ മായം കലക്കി തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് റൗദ കുടുംബത്തോട് പറഞ്ഞിരുന്നുവത്രെ. മാലദ്വീപ് പോലീസ് ഇക്കാര്യത്തില്‍ ബംഗ്ലാദേശിലെ കോളജുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൗദ ആത്മഹത്യ ചെയ്തതാവില്ലെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അമീന്‍ ഹുസൈന്‍ പറഞ്ഞു.

English summary
Raudha Atif's family claims that extremists in the area had issues with her for speaking out and wearing clothes that were tagged as 'immodest' and 'un-islamic'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X