ഇന്ത്യോനേഷ്യയിലെ ലെവോടോബി ലാകി-ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ചു; പത്ത് മരണം
കിഴക്കൻ ഇന്ത്യോനേഷ്യയിലെ ലെവോ ടോബി ലാകി -ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് പത്ത് മരണം. ഞായാറാഴ്ച അർദ്ധ രാത്രിയോടെയാണ് അഗ്നിപർവത സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ സമീപത്തെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിച്ചു. സ്ഫോടനം ഏഴ് ഗ്രാമങ്ങളെ നേരിട്ട് ബാധിച്ചതായി പറയുന്നു.
തകർന്ന വീടുകൾക്കിടയിലെ മൃതദേഹങ്ങൾ മാറ്റുന്നതിനായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഒരു കുട്ടിയുടേത് ഉൾപ്പെടെ എല്ലാ മൃതദേഹങ്ങളും ഗർത്തത്തിന്റെ നാല് കിലോ മീറ്റർ ചുറ്റളവിൽ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

Representative Image
വുലാങ്ഗിതാങ് ജില്ലയിലെ ആറ് ഗ്രാമങ്ങളിലും ഇലെ ബുറ ജില്ലയിലെ നാല് ഗ്രാമങ്ങളിലും സ്ഫോടനം കുറഞ്ഞ് 10000 പേരെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിലർ ബന്ധുവീടുകളിലേക്ക് പലായനം ചെയ്തു. പ്രാദേശിക സർക്കാർ സ്കൂളുകൾ താത്ക്കാലിക അഭയകേന്ദ്രങ്ങളായി ഉപയോഗിക്കാൻ തയ്യാറാണ്.
വരും ദിവസങ്ങളിൽ ലാവ പ്രവാഹത്തിന് സാധ്യത ഉണ്ട് എന്നാണ് ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത 58 ദിവസത്തേക്ക് പ്രാദേശിക സർക്കാർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മൗമറെ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളവും അടച്ചു. ഒഴിപ്പിക്കപ്പെട്ടവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കും അധികൃതർ ശേഖരിച്ച് വരികയാണ്.
ജനുവരിയിൽ മൗണ്ട് ലെവോ ടോബി ലാകി ലാക്കി പൊട്ടിത്തെറിക്കാൻ തുടങ്ങിയതിനെ തുടർന്ന നിരവധി പേരെ ഒഴിപ്പിച്ചിരുന്നു. അന്ന് ആളപായം ഉണ്ടായിരുന്നില്ല.
ഒന്നിലധികം ടെക്റ്റോണുകൾക്ക് മുകളിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഉയർന്ന ഭൂകമ്പ ബാധിത പ്രദേശമാണ്. ജനുവരിയിലെ സ്ഫോമനവും തിങ്കളാഴ്ചത്തെ സ്ഫോനവും തമ്മിൽ വ്യത്യസ്ത സ്വഭാവമുണ്ടെന്ന് ഊർജ ധാതു വിഭവ മന്ത്രാലയത്തിലെ ജിയോളജി ഏജൻസി തലവൻ പറഞ്ഞു.
ആഴ്ചകൾക്കിടയിൽ ഇന്തോനേഷ്യയിൽ ഉണ്ടാകുന്ന രണ്ടാമത്തെ അഗ്നിപർവത സ്ഫോടനമാണിത്. പടിഞ്ഞാറൻ സുമാത്ര പ്രവശ്യയിലെ മൗണ്ട് മറാപ്പി, രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ്. ഇത് ഒക്ടോബർ 27 ന് പൊട്ടിത്തെറിച്ചിരുന്നു.
280 ദശലക്ഷം ആളുകളുള്ള ദ്വീപ് സമൂഹമായ ഇന്തോനേഷ്യയിൽ സജീവമായ 120 അഗ്നി പർവതങ്ങളിൽ ഒന്നാണ് ലെവോ ടോബി ലാകി ലാക്കി. രാജ്യം ഭൂകമ്പങ്ങൾക്കും മണ്ണിടിച്ചിലിനും അഗ്നിപർവത പ്രവർത്തനങ്ങൾക്കും സാധ്യതയുള്ള രാജ്യമാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications