കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്റെ ആയുസ്സ് നൂറുവര്‍ഷം കൂടി

Google Oneindia Malayalam News

അഗ്നിപര്‍വ്വത സ്‌ഫോടനത്താല്‍ അടുത്ത നൂറുവര്‍ഷത്തിനിടെ ജപ്പാന്‍ ഇല്ലാതാകുമെന്ന് പഠനം. ജപ്പാനിലെ 95 ശതമാനം ജനങ്ങളും സ്‌ഫോടനത്തില്‍ ഇല്ലാതാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ജപ്പാനിലെ കോബ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അടുത്ത നൂറുവര്‍ഷത്തിനുളളില്‍ വന്‍ സ്‌ഫോടനുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌ഫോടനത്തില്‍ നിരവധി ജനങ്ങള്‍ ലാവാപ്രവാഹത്താല്‍ മൂടപ്പെടും. പൊടിയും ചാരവും മൂലം ജപ്പാനില്‍ ജീവിതം അസാധ്യമായിത്തീരും. 1995 ലെ കണക്കുകളനുസരിച്ചാണ് ഇവര്‍ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

japan

ക്യുഷു ദ്വീപിലെ അഗ്നിപര്‍വ്വതമുഖത്തെക്കുറിച്ച് പഠിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജപ്പാനില്‍ തുടര്‍ച്ചയായി ഉണ്ടായിരിക്കുന്ന ഭൂചലനങ്ങള്‍ സ്‌ഫോടനത്തിനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. സെപ്റ്റംബറില്‍ ജപ്പാനിലെ മൗണ്ട് ഒണ്‍ടേക്ക് പര്‍വ്വതം പൊട്ടിത്തെറിച്ച് കുട്ടികളടക്കം 51 പേരാണ് മരിച്ചത്. കഴിഞ്ഞ 90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഭീകരമായ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

English summary
A new study says Volcano could leave Japan 'extinct' in next century. Scientists say explosion could kill 95 per cent of country's 127million people. The study was done by scientists at Kobe University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X