ഗാലറി ഡൊണാൾഡ് ട്രംപിന് എതിര്, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയെന്ന് സർവ്വേ

വാഷിംഗ്ടണ്‍: നാളെ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയില്‍ ട്രെന്‍ഡ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപിന് എതിരെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തില്‍ നില്‍ക്കെ പുറത്ത് വന്ന സര്‍വ്വേകള്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍സിന് മേലെ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

റിപ്പബ്ലിക്കന്‍സിന്റെ പല ശക്തി കേന്ദ്രങ്ങളിലും ഡെമോക്രാറ്റുകള്‍ മുന്നേറ്റം നടത്തുന്നുവെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല പ്രസിഡണ്ട് ട്രംപിന്റെ ജനപ്രീതി റേറ്റിംഗ് 38 ശതമാനത്തിലേക്ക് താഴ്ന്നതായും പുറത്ത് വന്ന സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ദി ന്യൂയോര്‍ക്ക് ടൈംസ്-സിയെന സര്‍വ്വെ പ്രകാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ 6 ഇടങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. ടെക്‌സസ്, കാന്‍സസ്, മെയ്ന്‍, ഓഹിയോ, അലാസ്‌ക എന്നിവിടങ്ങളിലാണ് ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം. അതേസമയം ലോവയില്‍ ഇരുപാര്‍ട്ടികളും തുല്യശക്തികളാണ്. ഡെമോക്രാറ്റുകളുടെ സീറ്റായ മിഷിഗണില്‍ അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്‍സിന് സാധിക്കുന്നില്ലെന്നും സര്‍വ്വേ പറയുന്നു.

US

ടെക്‌സസ്, കാന്‍സസ് പോലുളള സീറ്റുകള്‍ പാരമ്പര്യമായി റിപ്പബ്ലിക്കന്‍സിനെ അനുകൂലിക്കുന്നവയാണ്. ടെക്‌സസില്‍ 1988ന് ശേഷവും കാന്‍സസില്‍ 1932ന് ശേഷവും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ മാത്രമേ സെനറ്റിലേക്ക് വിജയിച്ച ചരിത്രമുളളൂ. ഈ കോട്ടകളൊക്കെ ഇളകുന്നു എന്നുളള സൂചനയാണ് സര്‍വ്വേഫലങ്ങള്‍ നല്‍കുന്നത്.

സെനറ്റില്‍ ആധിപത്യം ഉറപ്പാക്കണം എങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് തങ്ങളുടെ കയ്യിലുളള സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കണം എന്നതിനൊപ്പം റിപ്പബ്ലിക്കന്‍സിന്റെ കയ്യിലുളള നാല് സീറ്റുകള്‍ പിടിച്ചെടുക്കുകയും വേണം. എത്രയോ വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍സ് കയ്യടക്കി വെച്ചിരിക്കുന്ന സീറ്റുകളില്‍ അട്ടിമറി വിജയം നേടുക എന്നത് ഡെമോക്രാറ്റുകളെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ സര്‍വ്വേഫലങ്ങള്‍ ശരിയായാല്‍ ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം പിടിച്ചെടുക്കാന്‍ സാധിക്കും.

35 സെനറ്റ് സീറ്റുകളിലേക്കാണ് ഇടക്കാല തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്നത്. നിലവില്‍ 13 എ്ണ്ണം ഡെമോക്രാറ്റുകളുടേയും 22 എണ്ണം റിപ്പബ്ലിക്കന്‍സിന്റേയും സിറ്റിംഗ് സീറ്റുകളാണ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ വലിയ അസംപ്തൃതി അമേരിക്കന്‍ ജനതയ്ക്കിടയില്‍ വളരുന്നുണ്ട് എന്നാണ് സര്‍വ്വേ സൂചനകള്‍. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും ഉയര്‍ന്ന ജീവിതച്ചെലവും അടക്കമുളള വിഷയങ്ങളില്‍ ജനം അസ്വസ്ഥരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma