ലൈംഗിക വീഡിയോകള്‍ കാണുന്നത് തലച്ചോറിന് മോശം: പഠനം
ബെര്‍ലിന്‍: അശ്ലീല വീഡിയോകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വളരെ സുലഭമാണ്. ഇത്തരം വീഡിയോകള്‍ കാണുന്നതും കാണിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റമാണുതാനും. ഇനി നിയമത്തിന്റെ വശം മാറ്റിവച്ചു നോക്കിയാലും, പോണ്‍ സൈറ്റുകള്‍ കാണുന്നത് ആരോഗ്യത്തിനും മോശമാണത്രെ.
ലൈംഗിക വീഡിയോകള്‍ അമിതമായി കാണുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിച്ചേക്കുമെന്ന് പഠനം തെളിയിക്കുന്നു. ജെര്‍മനിയിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 'ജാമാ സൈക്യാട്രി' എന്ന ലേഖനത്തില്‍ ഇതേ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു.

മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം ലൈംഗിക വീഡിയോകള്‍ കാണുന്നതോടെ മന്ദഗതിയിലാക്കുമെന്നാണ് പഠനം. ചില പ്രത്യേക മസ്തിഷ്‌ക ഘടനയോടെ പിറക്കുന്നവര്‍ അമിതമായി ഇതിനോട് താത്പര്യമുള്ളവരായിരിക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
25 വയസ്സുമുതല്‍ 45 വയസ്സുവരെയുള്ള 64പേരെ നിരീക്ഷിച്ചതിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലൈംഗിക വീഡിയോകള്‍ കാണുന്നതിനോട് ഇവരുടെ തലച്ചോര്‍ എങ്ങിനെ പ്രതികരിക്കുമെന്നും പരീക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications