ബില്‍ കണ്ട് ഞെട്ടാറുണ്ട്..ടിപ് കണ്ടോ..?? കുട്ടിമാമാ..ഞാന്‍ ഞെട്ടി മാമാ..!!
ഹോട്ടല്‍ ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് വന്‍ തുക. ഭക്ഷണത്തിന്റെ വിലയേക്കാളും എത്രയോ ഇരട്ടി പണമാണ് വിളമ്പുകാരിക്ക് ടിപ് ആയി കിട്ടിയത്.
അരിസോണ : ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ടിപ് കൊടുക്കുന്നതില്‍ പ്രത്യേകിച്ച പുതുമയൊന്നുമില്ല. കഴിച്ച ഭക്ഷണത്തിന്റെ ബില്‍ തുകയ്‌ക്കൊപ്പം ഭക്ഷണം വിളമ്പിയവര്‍ക്ക് അഞ്ചോ പത്തോ നല്‍കും. ഭക്ഷണത്തിന്റെ വിലയേക്കാള്‍ ഇരട്ടിയിലധികം പണം ടിപ്പ് നല്‍കിയതായി കേട്ടിട്ടുണ്ടോ.
അരിസോണയിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം. നാലായിരം രൂപയ്ക്ക് ഭക്ഷണം വാങ്ങിയ യുവതി ഹോട്ടലിലെ വിളമ്പുകാരിക്ക് നല്‍കിയത് അറുപത്തൊന്നായിരം രൂപ ടിപ് ! വട്ടാണോ എന്നല്ലേ..അല്ല. അതിനൊരു കാരണമുണ്ട്.

കഴിഞ്ഞ 7 വര്‍ഷമായി അരിസോണയിലെ പിറ്റ ജംഗിള്‍ റെസ്റ്റോറന്റില്‍ ജോലിക്കാരിയാണ് സാറ ക്ലര്‍ക്ക്. 7 മാസം ഗര്‍ഭിണി കൂടിയാണ് ഈ യുവതി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഈ അവസ്ഥയിലും സാറ ജോലിക്ക് വരുന്നത്.

സാറയ്ക്ക് മറ്റു വരുമാനങ്ങളൊന്നുമില്ല. ഭര്‍ത്താവ് ഒരു അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞ് കിടപ്പാണ്. കാലിന് ശസ്ത്രക്രിയ നടത്താനും വേണം നല്ലൊരു തുക. അതിനെല്ലാമായി നിറവയറുമായി കഷ്ടപ്പെടുകയാണ് സാറ

സാറയുടെ ജീവിതത്തിലേക്ക് പെട്ടെന്നൊരു ദിവസമാണ് ആ ഭാഗ്യം സംഭവിക്കുന്നത്. ഗര്‍ഭിണിയായ ഒരു യുവതിയായിരുന്നു അന്നത്തെ സാറയുടെ കസ്റ്റമര്‍. ഇതിനു മുന്‍പും ആ യുവതി സാറ ജോലി ചെയ്യുന്ന റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വന്നിട്ടുണ്ട്.

വന്നത് പോലെ ആയിരുന്നില്ല അന്നവര്‍ തിരിച്ച് പോയത്. സാറയ്ക്ക് അവര്‍ അമ്പരപ്പിക്കുന്ന ഒരു സമ്മാനം ബാക്കിവെച്ചാണ് പോയത്. ഭക്ഷണം പാഴ്‌സല്‍ വാങ്ങി പണം കൊടുത്ത് ടിപ്പ് തുക കുറിച്ച ബില്‍ സാറയ്ക്ക് കൈമാറി. ബില്‍ നോക്കിയപ്പോഴാണ് സാറ ഞെട്ടിയത്.

നാലായിരം രൂപയുടെ ഭക്ഷണത്തിന് വിളമ്പുകാരിക്ക് അറുപത്തൊന്നായിരം രൂപ ടിപ് ! തെറ്റ് പറ്റിയതാവാം എന്നാണ് സാറ ആദ്യം കരുതിയത്. എന്നാലാ ബില്ലില്‍ ഇങ്ങനെ എഴുതിയിരുന്നു. ഇത് ദൈവത്തിന്റെ പണമാണ്. അദ്ദേഹമത് ഞങ്ങള്‍ക്ക് തന്നു. ഞങ്ങളത് നിങ്ങള്‍ക്ക് തരുന്നു.

ഇത് ദൈവം തന്നത് തന്നെയാണെന്നാണ് സാറയും വിശ്വസിക്കുന്നത്. കാരണം മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ തുകയാണ് സാറയ്ക്ക് ശമ്പളമായി ലഭിക്കുന്നത്. പ്രസവത്തിന് അവധിയെടുത്താല്‍ വരുമാനത്തിന് വേറെ വഴിയും ഇല്ലായിരുന്നു. ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി ഇല്ലാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നാണ് അമേരിക്ക.












Click it and Unblock the Notifications