എന്നാലിനി കാര്‍ വൃത്തിയാക്കാം.... കിട്ടിയത് അരക്കോടി രൂപ..; ഭാഗ്യം വരുന്ന വഴിയേ
കുടുംബത്തോടൊപ്പം ഇറ്റലിയിലേക്കൊരു യാത്രയാണ് തന്റെ മനസിലെന്ന് ഡേവീസ് പറയുന്നു. ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായതിന്റെ സന്തോഷത്തിലാണ് ഡേവീസ്

വെയ്ല്‍സ്: ലോട്ടറി വിജയത്തിന്റെ കഥകള്‍ പലപ്പോഴും അതിശയകരമായി തോന്നാറുണ്ട്. ബംപര്‍ സമ്മാനം അടിച്ചിട്ടും വിജയിച്ച ലോട്ടറികള്‍ എവിടെയോ മറന്ന് വെച്ച സംഭവങ്ങള്‍ നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ സമ്മാനം നഷ്ടപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ പടിഞ്ഞാറന്‍ വെയില്‍സില്‍ നിന്നുള്ള ഒരാള്‍ക്ക് തന്റെ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷമാണ് ലഭിച്ചത്. ഡിയോണ്‍ ഡേവിസ് എന്നയാളെ തടി വന്ന ഭാഗ്യമാണ് അദ്ദേഹത്തിനായി ' കാത്തിരുന്നത്', അതും കാറിനുള്ളില്‍. ക്രിസ്മസിന് ശേഷമാണ് ഡേവീസ് ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ ഇത് അദ്ദേഹം കാറില്‍ വെച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം മറന്ന് പോയി.

കാര്‍ വൃത്തിയാക്കുന്നതിനിടെ ലോട്ടറി
Image Credit: Mational Lottery
പിന്നീട് കാര്‍ വൃത്തിയാക്കുന്നതിനിടെയാണ് ലോട്ടറി ടിക്കറ്റ് കാണുന്നത്. പിന്നീട് ലോട്ടറി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലോട്ടറിക്ക് സമ്മാനം ഉണ്ടെന്നും 47 കാരനായ ഡേവീസ് മനസിലാക്കി. ലോട്ടറി ഷോപ്പില്‍ ചെന്നപ്പോള്‍ ടിക്കറ്റിന്റെ പിന്‍വശത്തുള്ള നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം വിളിച്ചപ്പോളാണ് സമ്മാനം ലഭിച്ച കാര്യം ഡേവീസ് തിരിച്ചറിയുന്നത്.

അരക്കോടി രൂപ കൈയില്‍
ഫെബ്രുവരി 2 ന് അഞ്ച് നമ്പറുകളും ഒരു ലക്കി സ്റ്റാറും ഒത്തുവന്നതോടെ 55086 പൗണ്ട് ആണ് ഡേവീസിന് സമ്മാനമായി ലഭിച്ചത്. അതായത് ഏകദേശം 55,15,460 ഇന്ത്യന്‍ രൂപയാണ് ഡേവീസിന് ലഭിച്ചിരിക്കുന്നത്. 1, 11, 17, 20, 27 എന്നിവയായിരുന്നു ഡേവീസിന്റെ വിജയിച്ച നമ്പറുകള്‍. താന്‍ എല്ലാ ആഴ്ചയും ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ടെന്നും തന്റെ എല്ലാ നമ്പറുകളും തന്റെ കുടുംബംഗങ്ങളുടെ ജന്മദിനങ്ങളാണ് എന്നും ഡേവീസ് കൂട്ടിച്ചേര്‍ത്തു.

സമ്മാനം നഷ്ടപ്പെടാന്‍ ദിവസങ്ങള്‍ ബാക്കി
സമ്മാനര്‍ഹമായ ടിക്കറ്റ് ഇതുവരെ ക്രെയിം ചെയ്യപ്പെട്ടില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിജയിച്ച ടിക്കറ്റ് കണ്ടെുന്നത്. വിജയം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നും സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ അയല്‍ക്കാരനേയും ഭാര്യയേയും കൂട്ടി താനും കുടുംബവും ലഞ്ചിന് പോയി എന്നും ഡേവീസ് വ്യക്തമാക്കി. ഡേവീസിനും ഭാര്യ ഇഫാനയ്ക്കും 15 വയസുള്ള മകനുണ്ട്.

ഇറ്റലിയിലേക്ക് ഒരു യാത്ര
കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് ഒരു യാത്ര നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് ഡേവീസ് പറയുന്നു. കാര്‍ വൃത്തിയാക്കാന്‍ തോന്നിയത് ഭാഗ്യമായി കരുതുന്നു എന്നും അല്ലെങ്കില്‍ കൈയിലെത്തിയ ഭാഗ്യം നഷ്ടപ്പെട്ടതോര്‍ത്ത് വിഷമിച്ചേനെ എന്നും ഡേവീസ് വ്യക്തമാക്കി.












Click it and Unblock the Notifications