കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടത്തം പതിവാക്കിയാല്‍ സ്തനാര്‍ബുദം തടയാമെന്ന്

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സ്ത്രീകളെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന രോഗമായി സ്തനാര്‍ബുദം മാറിക്കഴിഞ്ഞു. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളാണ് ഒരു പരിധിവരെ കാന്‍സറിനെ ക്ഷണിച്ച് വരുത്തുന്നത്. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ കാന്‍mറിനെ ചെറുത്ത് തോല്‍പ്പിയ്ക്കാം. സ്ത്രീകള്‍ ഒരു ദിവസം കുറഞ്ഞത് ഒരു മണിയ്ക്കൂറെങ്കിലും നടക്കുന്നത് പതിവാക്കിയാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് അമേരിയ്ക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ ഒരുമണിയ്ക്കൂര്‍ നിത്യേന നടക്കുകയാണെങ്കില്‍ 14 ശതമാനം സ്തനാര്‍ബുദ സാധ്യത കുറയുമെന്നാണ് റിപ്പോര്‍ട്ട്. 17 വര്‍ഷമായി 73,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് കാന്‍സര്‍ സാധ്യത കുറയുമെന്ന കാര്യം കണ്ടെത്തിയത്. ഒരു ആഴ്ചയില്‍ കുറഞ്ഞത് ഏഴ് മണിയ്ക്കൂര്‍ നടക്കണമെന്ന് പഠനത്തില്‍ പറയുന്നു.

Walking

1992, 1993 കാലഘട്ടം മുതലാണ് അമേരിയ്ക്കന്‍ കാന്‍സര്‍ സൊസൈറ്റി ഇക്കാര്യം പഠന വിധേയമാക്കാന്‍ തുടങ്ങിയത്. ആളുകള്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയ ശേഷം അവരില്‍ എത്രപേര്‍ നിത്യേന നടക്കാറുണ്ടെന്നും, നീന്താറുണ്ടെന്നും അന്വേഷിച്ചു. മാത്രമല്ല ടിവി കാണാനും വായിക്കാനുമായി എത്രസമയം ചെലവഴിയ്ക്കാറുണ്ടെന്നും അന്വേഷിച്ചു. പഠനത്തില്‍ 49 ശതമാനം സ്ത്രീകള്‍ സ്ഥിരമായി നടക്കാറുള്ളവരാണെന്ന് കണ്ടെത്തി,

സ്ത്രീകളെ നിത്യവും നടക്കാന്‍ പ്രേരിപ്പിയ്ക്കണമെന്നും രോഗങ്ങള്‍ കുറയാന്‍ ഇത് സഹായിക്കുമെന്നും അതിനായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അമേരിയ്ക്കന്‍ കാന്‍സര്‍ സോസൈറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ ആല്‍പ പട്ടേല്‍ പറഞ്ഞു.

English summary
Post-menopausal women who walk for an hour a day can cut their chance of breast cancer significantly, a study has suggested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X