കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനിതൊന്നും നേരമ്പോക്കല്ല; മെക്‌സിക്കന്‍ മതില്‍ അണിയറയില്‍ ഒരുങ്ങുന്നു!!!

മെക്‌സികോയില്‍ അമേരിക്ക നിര്‍മിക്കുന്ന മതില്‍ രൂപകല്പന നടക്കുയാണെന്ന് ട്രംപ്. ഒരു വലിയ മതില്‍ പണിയും, അത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്ക്കുമെന്നും ട്രംപ്.

  • By Jince K Benny
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്നതിന് ശേഷം തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കുന്ന ട്രംപ്. ആദ്യം എടുത്ത് തീരുമാനങ്ങളില്‍ ഒന്നായിരുന്നു മെക്‌സിക്കന്‍ മതില്‍. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി മെകിസിക്കന്‍ അതിര്‍ത്തിയില്‍ ഒരു മതില്‍ പണിയുമെന്നും അതിന്റെ ചെലവ് മെക്‌സിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നും ട്രംപ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. അന്ന് തന്നെ അത് വിവാദമായിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ ട്രംപ് തീരുമാനത്തില്‍ ഒപ്പ് വയക്കുകയും ചെയ്തതോടെ പ്രതിഷേധം കനത്തു.

Donald Trump

തീരുമാനത്തിനെതിരെ മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയും രംഗത്തെത്തിയിരുന്നു. ഇത് ട്രംപിന്റെ തമാശയാണെന്നും ചിലര്‍ പറഞ്ഞതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി ട്രംപ് രംഗത്തെത്തിയത്. ഇത് താന്‍ നേരമ്പോക്ക് പറഞ്ഞതല്ലെന്നും മതില്‍ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. നിങ്ങള്‍ കാത്തിരിന്നോളു മതിലുയരും വലിയ മതില്‍. അത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതിലിനേക്കുറിച്ചറിയണമെങ്കില്‍ ഇസ്രയാലേനോട് ചോദിക്കു. മതില്‍ ഉപകാരപ്രദമാണോ എന്ന് അവര്‍ പറയും എന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പലസ്തീന്‍ അതിര്‍ത്തിയായ വെസ്റ്റ് ബാങ്കില്‍ നിര്‍മിച്ച മതിലിനെ ഉദ്ദരിച്ച് ട്രംപ് പറഞ്ഞു. തീവ്രവാദ സംഘടനകള്‍ രാജ്യത്തെ പൗരന്മാരെ വിഘടിപ്പിക്കുന്ന സമയമാണിത്. ഈ സമയത്ത് അമേരിക്കന്‍ യുവതയെ മര്യാദ, അന്തസ്, സ്‌നഹം, പിന്തുണ എന്നിവയുടെ അന്തരീക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള രക്ഷാനടപടികളെടുക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.

English summary
The wall is getting designed right now. We will have a wall. It will be a great wall and it will do a lot of – it’ll be a big help, Trump said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X