മതിലിനരികില്‍ മൂത്രമൊഴിക്കുന്നവര്‍ ജാഗ്രതേ...പെയിന്റ് പണിതരും
സാന്‍ഫ്രാന്‍സിസ്കോ: മതിലിനരികില്‍ മൂത്രമൊഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് എട്ടിന്റെ പണി കിട്ടും. സാന്‍ഫ്രാന്‍സിസ്കോയിലെ ജനങ്ങളോടാണ് പൊതുമരാമത്ത് വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തിലെ മതിലുകളില്‍ ആള്‍ട്രാ എവര്‍ ഡ്രൈ എന്ന പ്രത്യേക പെയിന്റ് അടിച്ചിരിക്കുകയാണ്.
ജലാംശത്തെ തടഞ്ഞു നിര്‍ത്തുന്ന പെയിന്റാണ് അടിച്ചിരിക്കുന്നത്. അതുകൊണ്ട് ചുവരുകളില്‍ വെള്ളം തെറിച്ചാല്‍ അത് ശക്തമായി തിരിച്ചു വരും. മൂത്രമൊഴിക്കുന്ന ആള്‍ക്കുതന്നെ പണികിട്ടുമെന്നാണ് പറയുന്നത്. മൂത്രം പെയിന്റില്‍ തട്ടി ആളുടെ ദേഹത്തേക്ക് തന്നെ തെറിക്കും.

സാന്‍ഫ്രാന്‍സിസ്കോയില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉണ്ടായിട്ടും സാമൂഹ്യവിരിദ്ധര് പൊതുസ്ഥലം നിരന്തരം മലിനമാക്കുകയാണ്. പലതവണ നിര്‍ദ്ദേശം കൊടുത്തിട്ടും അനുസരിക്കാതെ വന്നപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.
ഫ്ളോറിഡയിലുള്ള മാലിന്യ സംസ്കരണ കമ്പനിയാണ് ഇതിനായി ആള്‍ട്രാ എവര്‍ ഡ്രൈ എന്ന പെയിന്റ് നിര്‍മ്മിക്കുന്നത്. നഗരങ്ങളിലെ എല്ലാ ഭിത്തികളിലും ഈ പെയിന്റ് വൈകാതെ അടിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
-
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications