'ബീച്ചിൽ പോകണം, ചുമ്മാതിരിക്കണം', 68 ബില്യണ്‍ ഡോളര്‍ ആസ്തിയുളള കമ്പനിയിലെ വൈറൽ രാജി
ദില്ലി: 'ജോലി രാജി വെയ്ക്കണം, കടല്‍ത്തീരത്ത് പോയി വെറുതെ കാറ്റ് കൊണ്ടിരിക്കണം'. വന്‍ ശമ്പളമുളള ഒരു ജോലി രാജി വെക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ. ആണെന്ന് തന്നെ പറയണം. ആന്‍ഡ്രൂ ഫോര്‍മിക എന്ന ഉദ്യോഗസ്ഥന് 68 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഭീമന് കമ്പനിയിലെ ഉന്നത ജോലി രാജി വെച്ചത് ബീച്ചില്‍ പോയി വെറുതെ ഇരിക്കാനാണത്രേ. ജൂപിറ്റര്‍ ഫണ്ട് മാനേജ്മെന്റ് എന്ന വമ്പന്‍ സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആണ് ആന്‍ഡ്രൂ ഫോര്‍മിക. ലണ്ടന്‍ ആസ്ഥാനമായുളള ഫണ്ട് മാനേജ്മെന്റ് കമ്പനിയാണ് ജൂപിറ്റര്‍.
2019ലാണ് ആന്‍ഡ്ര്യൂ ഈ കമ്പനിയില്‍ ജോലിക്ക് കയറുന്നത്. ഉയര്‍ന്ന പദവി, ഉയര്‍ന്ന ശമ്പളം. വേറെന്ത് വേണം. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ആന്‍ഡ്രൂ ഒരു സുപ്രഭാതത്തില്‍ തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 വരെ മാത്രമേ ആന്‍ഡ്രൂവിന്റെ സേവനം ലഭിക്കുകയുളളൂ എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂപിറ്ററില്‍ നിലവില്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ പദവി വഹിക്കുന്ന മാത്യു ബീസ്ലി ആണ് ആന്‍ഡ്രൂ ഫോര്മികയ്ക്ക് പകരം ചുമതലയേല്‍ക്കുക.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആന്‍ഡ്രൂ രാജി വെച്ചിരിക്കുന്നത്. ജോലി രാജി വെച്ച ശേഷം സ്വദേശമായ ഓസ്ട്രേലിയയിലേക്ക് തിരികെ പോകാനും പ്രായമായ തന്റെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനുമാണ് ആന്‍ഡ്രൂ ആഗ്രഹിക്കുന്നത്. 'നാട്ടിലെത്തിയ ശേഷം ബീച്ചില്‍ പോകണം, ഒന്നും ചെയ്യാതെ വെറുതെ ഇരിക്കണം' എന്നാണ് രാജിവാര്‍ത്തയോട് പ്രതികരിക്കവേ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗിനോട് ആന്‍ഡ്രൂ പറഞ്ഞത്.
മുപ്പത് വര്‍ഷത്തോളം ആന്‍ഡ്രൂ ഫോര്‍മിക തന്റെ ജീവിതം ജീവിച്ചത് ലണ്ടന്‍ നഗരത്തിലായിരുന്നു. 2019ല്‍ ജൂപിറ്ററില്‍ എത്തുന്നതിന് മുന്‍പ് ജാനസ് ഹെന്‍ഡേര്‍സണ്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ആന്‍ഡ്രൂ. 2017ല്‍ യുകെയിലെ ഹെന്ഡേര്സണും അമേരിക്ക ആസ്ഥാനമായുളള ഫണ്ട് ഹൗസായ ജാനസും തമ്മില്‍ ലയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ആന്‍ഡ്രൂ ആയിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications