തടി കുറയ്ക്കാനും ഇനി മൊബൈല്‍ ആപ്
ദുബായ്: ശരീര ഭാരം കുറയ്ക്കാനും മൊബൈല്‍ ആപ്. ദുബായിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണ് കണ്ടെത്തലിന് പിന്നില്‍. യുഎഇ സര്‍ക്കാരിന്റെ ബെസ്റ്റ്-എം-ഗവണ്‍മെന്റ് സര്‍വീസ് അവാര്‍ഡിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ് വികസിപ്പിച്ചത്.
നാല് വിദ്യാര്‍ഥികളാണ് കണ്ടെത്തലിന് പിന്നില്‍. ഒരു മില്യണ്‍ ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിയ്ക്കുന്നത്. ഇതില്‍ 50 ശതമാനം വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്കും 50 ശതമാനം അവര്‍ പഠിയ്ക്കുന്ന സ്ഥാപനത്തിനും നല്‍കും.

ആക്ടീവ് യുഎഇ എന്നാണ് മൊബൈല്‍ ആപ്പിന്റെ പേര്. ശരീരത്തിലെ കലോറി പരിശോധിയ്ക്കാനും കലോറി നിയന്ത്രിയ്ക്കാനുമുള്ള ടിപ്‌സും മറ്റുമാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ കമ്യൂണിറ്റിയെയാണ് ആപ് ലക്ഷ്യമിടുന്നത്.
ഫിറ്റ്നസും ഇനിമുതല്‍ വിരല്‍ത്തുമ്പില്‍ എന്നത് തന്നെയാണ് ആപ് മുന്നോട്ട് വയ്ക്കുന്ന പ്രധാന സന്ദേശം. ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണ് ഈ പുതിയ മൊബൈല്‍ ആപ് എന്നാണ് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്. 2013 മെയ് മാസത്തിലാണ് ബെസ്റ്റ്-m- ഗവണ്‍മെന്റ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിജയികളെ 2014 ഫെബ്രുവരിയില്‍ പ്രഖ്യാപിയ്ക്കും.












Click it and Unblock the Notifications