യുഎസ് വിസ വേണോ!!! അഞ്ച് വര്‍ഷത്തെ സോഷ്യൽ മീഡിയ വിവരങ്ങള്‍ വേണമെന്ന് അമേരിക്ക
അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ ആരാഞ്ഞുകൊണ്ടുള്ള അപേക്ഷയാണ് അമേരിക്ക തയ്യാറാക്കിയിട്ടുള്ളത്
വാഷിംഗ്ടൺ: യുഎസ് വിസ ലഭിയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കി അമേരിക്ക. വിസ അപേക്ഷിക്കുന്നവരുടെ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ ആരാഞ്ഞുകൊണ്ടുള്ള അപേക്ഷയാണ് അമേരിക്ക തയ്യാറാക്കിയിട്ടുള്ളത്. ഇതിന് പുറമേ കഴിഞ്ഞ 15 വർഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണമെന്നും ചട്ടമുണ്ട്.
യുഎസ് വിസ നൽകുന്നതിനുള്ള ചട്ടങ്ങൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുതിയ നിർദേശത്തിന് മെയ് 23ന് ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ യുഎസ് നീക്കത്തിനെതിരെ അക്കാദമിക് വിദഗ്ദരുൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടേയും ശാസ്ത്രജ്ഞന്മാർക്കും അമേരിക്കയിലുള്ള വരവ് വൈകിക്കാൻ ഇത് കാരണമാകുമെന്നാണ് വിദഗ്ദർ ഉന്നയിക്കുന്ന വാദം.

പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ വിസ ലഭിക്കുന്നതിനായി കോൺസുലർ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട് നമ്പറിന് പുറമേ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങൾ ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, 15 വര്‍ഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങൾ എന്നിവ കൈമാറേണ്ടതായി വരും. ഇതിൽ യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, ജോലി സംബന്ധിച്ച വിവരങ്ങൾ, വിലാസം എന്നിവയും നൽകേണ്ടത് അനിവാര്യമാകും. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിദേശികൾക്ക് വിസ അനുവദിക്കുന്നിതാണ് ട്രംപ് അധികാരത്തിലെത്തിയതോടെ ഇത്തരത്തിൽ വിസാ നിയമങ്ങള്‍ പരിഷ്കരിച്ചിട്ടുള്ളത്. രാജ്യത്തെ ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് ട്രംപ് കൊണ്ടുവരുന്ന നിയന്ത്രണങ്ങളുടെ ബാക്കിപ്പത്രമാണിത്.












Click it and Unblock the Notifications