കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി പ്രസ്താവന കേട്ട ക്രോട്ട് യുദ്ധക്കുറ്റവാളി ഹേഗ് കോടതിയില്‍ വിഷം കഴിച്ച് മരിച്ചു!

  • By Desk
Google Oneindia Malayalam News

ഹേഗ്: ബോസ്‌നിയന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ക്രോട്ട് സൈനിക കമാന്റര്‍ സ്ലൊബോദാന്‍ പ്രാല്‍ജാക് വിധി പ്രസ്താവം കേട്ടയുടന്‍ വിഷം കഴിച്ച് മരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഹേഗ് യുറ്റക്കുറ്റ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 2013ലെ കോടതി വിധിക്കെതിരായി പ്രാല്‍ജാക് അടക്കം ആറു പേരുടെ അപ്പീലില്‍ അന്തിമവിധി പ്രഖ്യാപിക്കാന്‍ ചേര്‍ന്നതായിരുന്നു കോടതി. 72കാരനായ പ്രാല്‍ജാക്കിന്റെ അപ്പീല്‍ കോടതി നിരസിച്ച് 20 വര്‍ഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചതോടെ 'ഞാന്‍ യുദ്ധക്കുറ്റവാളിയല്ല, ഞാന്‍ വിഷം കഴിക്കുകയാണ്' എന്ന് വിളിച്ചുപറഞ്ഞ്, കൈയില്‍ കരുതിയിരുന്ന ചെറിയ കുപ്പിയില്‍ നിന്ന് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ കസേരയിലേക്ക് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ഇതേത്തുടര്‍ന്ന് ഹേഗ് കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ അവസാനിപ്പിക്കുന്നതായി പറഞ്ഞ ജഡ്ജി, ഉടനെ ഡോക്ടറെ വിളിക്കാന്‍ നിര്‍ദേശം നല്‍കി. വിഷം കഴിക്കാനുപയോഗിച്ച ഗ്ലാസ് കോടതിയില്‍ തന്നെ സൂക്ഷിക്കണമെന്നും ജഡ്ജി പറഞ്ഞു.

court

1992-95 കാലയളവില്‍ ബോസ്‌നിയന്‍ മുസ്ലിംകള്‍ക്കെതിരേ നടന്ന കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ ആറ് ക്രോട്ട് രാഷ്ട്രീയ-സൈനിക നേതാക്കള്‍ക്കെതിരേ 2013ല്‍ കോടതി ചുമത്തിയ 20 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്തിമ വിധിപ്രസ്താവം നടത്തുകയായിരുന്നു കോടതി.

കോടതിയില്‍ വച്ച് വിഷം കഴിച്ച പ്രാല്‍ജാക്കിനെ പോലിസ് ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. മുന്‍ യുഗോസ്ലാവിയയ്ക്കു വേണ്ടി രൂപീകൃതമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചരിത്രപ്രധാനമായ വിധികള്‍ക്കു ശേഷം അടുത്തമാസം പ്രവര്‍ത്തനം അവസാനിപ്പിക്കാനിരിക്കുകയായിരുന്നു. 1993ലായിരുന്നു കോടതി സ്ഥാപിതമായത്. ബോസ്‌നിയന്‍ സെര്‍ബ് സൈനികത്തലവനായിരുന്ന ജനറല്‍ റാദ്‌കോ മ്ലാദിച്ചിനെതിരേ ഹേഗ് കോടതി കഴിഞ്ഞയാഴ്ച വംശഹത്യാകുറ്റത്തിന് ശിക്ഷിച്ചിരുന്നു.

English summary
The United Nations war crimes tribunal in The Hague has suspended an appeal case of a Bosnian Croat defendant after he apparently drank poison upon hearing his 20-year sentence was upheld
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X