കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്‌ക്കെതിരായ പ്രചരണത്തിനിടെ പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പ്രതിമ

Google Oneindia Malayalam News

ഇസ്ലാമബാദ്: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പ്രതിമ സ്ഥാപിച്ച് പാകിസ്താന്‍. കറാച്ചിയിലെ പാകിസ്താന്‍ എയര്‍ഫോഴ്‌സ് വാര്‍ മ്യൂസിയത്തിലാണ് അഭിനന്ദന്റെ പ്രതിമയുള്ളത്. പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ട്വീറ്റിനോടൊപ്പം പ്രതിമയുടെ ചിത്രവും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രം പാകിസ്താന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു ചായക്കപ്പ് കൂടിയുണ്ടായിരുന്നെങ്കില്‍ അത് കൂടുതല്‍ നന്നായേനേ എന്ന് ലോധി ട്വീറ്റില്‍ പറയുന്നു.

ഫെബ്രുവരിയില്‍ പാകിസ്താന്‍ കസ്റ്റഡിയിലുണ്ടായിരുന്ന അഭിനന്ദന്‍, സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ തനിക്ക് ലഭിച്ച ചായയ്ക്ക് നന്ദി പറയുന്ന വീഡിയോ പാകിസ്താന്‍ നേരത്തെ പുറത്തു വിട്ടിരുന്നു. ലോധി പുറത്തു വിട്ട ഫോട്ടോയില്‍ അഭിനന്ദന്റെ പ്രതിമയുടെ ഇടത് കൈയ്യുടെ പിറകിലായി പാകിസ്താന്‍ പട്ടാളക്കാരന്റെ അടുത്തായി ഒരു ചായക്കപ്പ് ഇരിപ്പുണ്ട്. ഇതെല്ലാം ഒരു ഗ്ലാസ് ഷോകേസിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര; സോണിയയെ കാണാന്‍ ശിവസേന നേതാവ് ദില്ലിക്ക്; ചാടിക്കയറി പിന്തുണ നല്‍കില്ലെന്ന് എന്‍സിപി.

 abhinandanvarthamanstatueinpakmuseum

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ചാനലുകളില്‍ അഭിനന്ദന്‍ വര്‍ത്തമാനെ അപകീര്‍ത്തിപ്പെടുത്തി വന്ന രസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തെ തുടര്‍ന്നാണ് ഫെബ്രുവരി 27ന് ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടില്‍ പ്രത്യാക്രമണം നടത്തുന്നത്. ഇതിനിടെ പാക് അധീന കശ്മീരിലേക്ക് കടന്ന മിഗ് 21 വിമാനം സൈന്യം വെടിവെച്ചിടുകയും പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ പിടികൂടുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 1ന് അട്ടാരി വാഗ അതിര്‍ത്തിയില്‍ വെച്ച് ഇദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറി.

English summary
war museum in Pakistan Air Force has displaying a mannequin of Indian Air Force Wing Pilot Abhinandan Varthaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X