കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന് മുന്നറിയിപ്പുമായി ചൈന; അമേരിക്കയുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമാകുമെന്ന് പ്രതിരോധമന്ത്രി!!

Google Oneindia Malayalam News

സിങ്കപ്പൂർ: സൗത്ത് ചൈന കടല്‍ എന്നിവിടങ്ങളിലെ യുഎസ് ഇടപെടലിനെ പരോക്ഷമായി സൂചിപ്പിച്ച് യുഎസിന് ചൈനയുടെ താക്കൂത്. യുഎസുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമായി തീരുമെന്ന് ചൈന. ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യുഎസ്സിന് മുന്നറിയിപ്പ് നല്‍കണമെന്നും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്‌ജെ.

<strong>എൻകെ പ്രേമചന്ദ്രന്റെ വാഹന ജാഥയ്ക്ക് നേരെ ആക്രമണം; പിന്നിൽ സിപിഎം? 2 പേർക്ക് വെട്ടേറ്റു!!</strong>എൻകെ പ്രേമചന്ദ്രന്റെ വാഹന ജാഥയ്ക്ക് നേരെ ആക്രമണം; പിന്നിൽ സിപിഎം? 2 പേർക്ക് വെട്ടേറ്റു!!

2011 ന് ശേഷം ഷാന്‍ഗ്രി ലാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ ചൈനീസ് പ്രതിരോധ മന്ത്രിയാണ് വെയ് ഫെഞ്‌ജെ. സിങ്കപ്പൂരില്‍ നടന്ന ഷാന്‍ഗ്രി ലാ ഉച്ചകോടിയിലാണ് വെയ് ഫെഞ്‌ജെ ഇക്കാര്യം പറഞ്ഞത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന പ്രതിരോധ ഉച്ചകോ‌ടിയാണിത്.

China

ഏഷ്യയിലെ ചൈനീസ് ഇടപെടലുകള്‍ വെറുതെ നോക്കി നില്‍ക്കില്ലെന്ന് യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാന്‍ഹാന്‍ കഴിഞ്ഞ ദിവസം ഷാന്‍ഗ്രി ലാ ഉച്ചകോടിയിൽ പറഞ്ഞിരുന്നു ഇതിന് മറുപടിയാണ് ചൈനയുടെ പ്രതിരോധ മന്ത്രി നൽകിയത്.

ചൈനയെ വിഭജക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടും. തായ്‌വാന് മേലുള്ള ഏതുതരത്തിലുമുള്ള ഇടപെടല്‍ നിശ്ചയമായും പരാജയപ്പെടുമെന്നും വെയ് പറഞ്ഞു. ആരുനടത്തിയാലും അവരോട് എല്ലാതരത്തിലും പോരാടുകയെന്നതല്ലാതെ ചൈനീസ് സൈന്യത്തിന് മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
war with the United States would be a disaster for the world says China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X