കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്‌ലാം: യുദ്ധമുണ്ടായാല്‍ ചൈനക്ക് തന്നെയാണ് ക്ഷീണം!! ജയിക്കാന്‍ പോകുന്നില്ല!! എന്തുകൊണ്ട്..?

  • By Anoopa
Google Oneindia Malayalam News

ബീജിങ്ങ്: ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഒരിക്കലും ചൈനക്ക് ഗുണം ചെയ്യില്ലെന്നും ചൈന ജേതാക്കളാകാന്‍ പോകുന്നില്ലെന്നും വിദഗ്ധരുടെ വിലയിരുത്തല്‍. സംഘര്‍മുണ്ടായാല്‍ അത് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകുള്ളൂ എന്ന് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്‌ലാം സംഘര്‍ഷത്തിന് ഇതുവരെ യാതൊരു വിധത്തിലുള്ള അയവും ഉണ്ടാകാത്ത സാഹചര്യത്തില്‍ എന്തു സംഭവിക്കുമെന്ന് ഇരുരാജ്യങ്ങള്‍ക്കൊപ്പം മറ്റു ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുകയാണ്. യുദ്ധത്തിലേക്കു നീങ്ങില്ലെന്നും സമാധാനപരമായി കാര്യങ്ങളെ സമീപിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇപ്പോഴും. ചൈനയാകട്ടെ നിരന്തരം ഭീഷണികളും താക്കീതുകളുമായി രംഗത്തു വരികയുമാണ്.

ജേതാവോ പരാജിതനോ ഉണ്ടാകില്ല

ജേതാവോ പരാജിതനോ ഉണ്ടാകില്ല

ഒരു യുദ്ധമുണ്ടായാല്‍ അതില്‍ കൃത്യമായ ജേതാവോ പരാജിതനോ ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുദ്ധമുണ്ടായാല്‍ അത് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കൂ. അതുകൊണ്ടു തന്നെ കൂടുതല്‍ നയന്ത്രപരമായ ഒരു തീരുമാനം ചൈന എടുത്തേക്കുമെന്ന് ഇവര്‍ പറയുന്നു.

1962 ലെ യുദ്ധം ഓര്‍മ്മിക്കും

1962 ലെ യുദ്ധം ഓര്‍മ്മിക്കും

1962 ലെ യുദ്ധം ഇന്ത്യക്ക് എപ്പോഴും ഓര്‍മ്മയുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുമൊരു യുദ്ധത്തിന് മുതിര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയെന്ന ചൈനയുടെ ഇമേജിനെ അത് ബാധിക്കും. അമേരിക്കക്ക് വെല്ലുവിളിയാണ് എന്ന തോന്നലുമുണ്ടാകും. ഇത് അടുത്ത തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

വ്യാപാരം

വ്യാപാരം

പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തെയും അത് ബാധിക്കും. 70 ബില്യന്‍ യുഎസ് ഡോളറിന്റെ വ്യാപാരബന്ധം ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തിന് അയവു വരാത്തത് ഈ വ്യാപാര ബന്ധത്തെയും കാര്യമായി ബാധിക്കും. ഇന്ത്യയെ പിണക്കുന്നത് വ്യാപാരരംഗത്തും തടസ്സമാകുമെന്ന് ചൈനീസ് അസോസിയേന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ ഉപദേശകന്‍ സുന്‍ ഷിഹായ് എഴുതിയ ലേഖനത്തില്‍ പറയുന്നു. ചൈനയിലെ മോണിങ്ങ് പോസ്റ്റ് ദിനപ്പത്രത്തിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.

കടല്‍ വ്യാപാരം പ്രധാനം

കടല്‍ വ്യാപാരം പ്രധാനം

എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ മഹാസമുദ്രവും മലാക്ക കടലിടുക്കും വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ചൈന. ഇറക്കു മതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും മലാക്ക കടലിടുക്കിലൂടെയുമാണ് രാജ്യത്തെത്തുന്നത്.

ഇന്ത്യയെ പേടിയോ..?

ഇന്ത്യയെ പേടിയോ..?

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ചൈനയോടൊപ്പമുണ്ടെങ്കിലും ഇന്ത്യയുടെ നാവിക ശേഷി ശക്തമാണെന്ന് ലേഖനത്തില്‍ പറയുന്നു. മുന്‍പു നടന്ന യുദ്ധത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി എന്നുള്ളത് സത്യം തന്നെയാണ്. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും ഇന്ത്യ ഒരുപാട് മാറി. ഇന്ത്യന്‍ മഹാസമുദ്രം ബീജിങ്ങേലേക്കുള്ള വ്യാപാര സാധ്യതകള്‍ തുറക്കുന്ന സ്ഥലം കൂടിയാണെന്നാണ് വിദഗ്ധാഭിപ്രായം.

വണ്‍ ബെല്‍റ്റ് വണ്‍ റോഡ്

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ചൈനയുടെ മുഖ്യ പങ്കാളികാന്‍ ഇന്ത്യക്കു സാധിക്കും. ഇന്ത്യയുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതാണ് എന്തു കൊണ്ടും ചൈനക്ക് നല്ലതെന്ന് ചൈനീസ് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

എന്താണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ്

എന്താണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ്

50 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഒരുങ്ങുന്നത്. സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും, ഈ അവസരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും ചൈന പറയുന്നു.

English summary
War won’t give China any clear gain, only cause casualties, assesses govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X