Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗീകൃതമില്ലാത്ത സംസം വെള്ള പാക്കുകള്‍ക്കെതിരെ ഹജ്ജ് മന്ത്രാലയം

റിയാദ്: അനധികൃത കുടിവെള്ള വിതരണം വ്യാപകമായി നടക്കുന്നുവെന്ന് പരാതി. തീര്‍ത്ഥാടകര്‍ക്ക് അനധികൃതമായി വെള്ളം നല്‍കുന്നുവെന്നാണ് പരാതി. റിയാദിലാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം നടക്കുന്നത്. അനധികൃതമായി സംസം വെള്ള പാക്കുകള്‍ വിതരണം ചെയ്യുന്നത് കണ്ടെത്തിയിരിക്കുന്നത് ഹജ്ജ് മന്ത്രാലയമാണ്.

അംഗീകൃതമില്ലാത്ത സംസം വെള്ള കുപ്പികളാണ് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്. സത്യാവസ്ഥ അറിയാത്ത തീര്‍ത്ഥാടകര്‍ ഇതു വാങ്ങി ഉപയോഗിക്കുകയാണ്. തീര്‍ത്ഥാടകര്‍ നാഷണല്‍ വാട്ടര്‍ കമ്പനിയില്‍ നിന്നു മാത്രമേ അംഗീകൃത സംസം ജലം വാങ്ങി ഉപയോഗിക്കാവൂ എന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതു എത്രയും പെട്ടെന്ന് തീര്‍ത്ഥാടകരെ അറിയിക്കണമെന്ന് ഉംറ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

zamzam

അംഗീകൃതമില്ലാത്ത സംസം കുടിവെള്ള വിതരണം തീര്‍ത്ഥാടകരുടെ താമസസ്ഥലത്ത് വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉംറ കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് നാഷണല്‍ വാട്ടര്‍ കമ്പനി ഔട്ട്‌ലെറ്റുകളിലൂടെ അഞ്ച് ലിറ്റര്‍ സംസം ജലം വിതരണം ചെയ്യുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+