കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയില്‍ ഇനി വരാനിരിക്കുന്നത് തണുപ്പ് കാലം; 30 വര്‍ഷത്തേക്ക് മിനി ഹിമയുഗമെന്ന് റിപ്പോര്‍ട്ട്

ഭൂമിയില്‍ ഇനി വരാനിരിക്കുന്നത് തണുപ്പ് കാലം; 30 വര്‍ഷത്തേക്ക് മിനി ഹിമയുഗമെന്ന് റിപ്പോര്‍ട്ട്

  • By S Swetha
Google Oneindia Malayalam News

Recommended Video

cmsvideo
Why is the cold weather so extreme if the earth is warming? | Oneindia Malayalam

ലോകത്ത് വരാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. അടുത്ത 30 വര്‍ഷത്തേക്ക് ഭൂമിയില്‍ തണുപ്പ് കാലമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ സൗരോര്‍ജ്ജം ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴുമെന്നും ഇതോടെ ഭൂമിയില്‍ വന്‍ തണുപ്പും മഞ്ഞു വീഴ്ചയും അനുഭവപ്പെടുമെന്നാണ് ഏറ്റവും പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചുരുക്കത്തില്‍ ചെറിയൊരു ഹിമയുഗത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സൂര്യന്‍ സ്വാഭാവിക ഹൈബര്‍നേഷന്‍ കാലഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും ഇതോടെ ലോകമെമ്പാടും ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്നും ഭൂമിയിലുടനീളം താപനില കുറയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സൂര്യന്‍ പതിവിലും കുറഞ്ഞ ഊര്‍ജ്ജമോ താപമോ പുറപ്പെടുവിക്കുന്ന ഒരു കാലഘട്ടമാണ് ഹൈബര്‍നേഷന്‍.

 മുന്‍ എന്‍ആര്‍സി ജീവനക്കാരിക്കെതിരെ കേസ്: പൗരത്വ രേഖകളില്‍ അനാവശ്യ ഇടപെട്ടെന്ന് ആരോപണം!! മുന്‍ എന്‍ആര്‍സി ജീവനക്കാരിക്കെതിരെ കേസ്: പൗരത്വ രേഖകളില്‍ അനാവശ്യ ഇടപെട്ടെന്ന് ആരോപണം!!

നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020ല്‍ സൂര്യന്‍ കഴിഞ്ഞ 200 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയിലെത്തും. 12 മാസം വരെ നീണ്ടുനില്‍ക്കുന്ന തണുപ്പ് 1 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയുമെന്നും നോര്‍ത്തേംബ്രിയ സര്‍വകലാശാലയിലെ വിദഗ്ധ വാലന്റീന ഷാര്‍കോവ പറയുന്നു. സൂര്യന്‍ ഒരു ഹൈബര്‍നേഷന്‍ കാലഘട്ടത്തിലേക്ക് അടുക്കുകയാണ്. സൗര ഉപരിതലത്തില്‍ കുറച്ച് സൂര്യപ്രകാശങ്ങള്‍ രൂപം കൊള്ളുന്നതിനാല്‍ കുറഞ്ഞ ഊര്‍ജ്ജവും ചൂടും മാത്രമേ ഭൂമിയിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും പുറപ്പെടുവിക്കുകയൂള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൗരോര്‍ജ്ജം കുറഞ്ഞു വരുന്നതിനെ കുറിച്ച് നിരവധി ശാസ്ത്രീയ പ്രബന്ധങ്ങളാണ് പ്രൊഫസര്‍ ഷാര്‍കോവയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

cold-wave4-15

സൂര്യന്റെ സ്വാഭാവിക ജീവിത ചക്രത്തിന്റെ ഭാഗമാണ് ഓരോ 11 വര്‍ഷത്തിലും സൗരോര്‍ജ്ജ മിനിമം. എങ്കിലും, ഈ വര്‍ഷം ഗ്രാന്‍ഡ് സോളാര്‍ മിനിമത്തിന്റെ തുടക്കമായതിനാല്‍ ഈ വര്‍ഷം പതിവിലും തണുപ്പ് കൂടുതല്‍ ആയിരിക്കും. ഓരോ 400 വര്‍ഷത്തിനും ഇടയില്‍ ആണ് ഗ്രാന്‍ഡ് സോളാര്‍ മിനിമം ഈവന്റ് സംഭവിക്കാറുള്ളത്. കാനഡയിലെയും ഐസ് ലാന്റിലെയും അതിശൈത്യമാണ് ഇതിന് തെളിവെന്നും ഷാര്‍കോവ വ്യക്തമാക്കി.

English summary
Warning about earth to be colder than now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X