കൊടുങ്കാറ്റില്‍ യുദ്ധക്കപ്പല്‍ മുങ്ങി; തായ്‌ലാന്‍ഡില്‍ 31 നാവികരെ കാണാതായി
ബാങ്കോക്ക് : തായ്ലന്‍ഡ് ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ യുദ്ധക്കപ്പല്‍ മറിഞ്ഞ് മുങ്ങി 31 നാവികരെ കാണാതായതായി തായ് നാവികസേന അറിയിച്ചു. നൂറിലധികം ജീവനക്കാരുമായി പോയ ഹതമാസ് സുഖോതായി എന്ന യുദ്ധ കപ്പലാണ് മുങ്ങിയത്. 75 പേരെ രക്ഷപ്പെടുത്തിയെന്നും 31 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് തായ് നാവികസേന വക്താക്കള്‍ അറിയിച്ചു . ഇവര്‍ക്കായി കഴിഞ്ഞ 12 മണിക്കൂറായി തിരച്ചില്‍ നടത്തുകയാണ് .
വ്യോമസേനയുടെ സഹായത്തോടെ തിങ്കളാഴ്ചയും തിരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് നാവികസേനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ സേനയുടെ ചരിത്രത്തില്‍ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല, പ്രത്യേകിച്ച് ഇപ്പോഴും സജീവമായ ഉപയോഗത്തിലുള്ള ഒരു കപ്പലിന് എങ്ങനെ സംഭവിച്ചു എന്നറിയില്ലെന്ന് വക്താവ് അഡ്മിറല്‍ പോഗ്ക്രോംഗ് മൊണ്ടാര്‍ഡ്പാലിന്‍ ബി ബി സിയോട് പറഞ്ഞു.

Image: twitter
അതേസമയം, കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കപ്പലിന്റെ ഹാള്‍ വെള്ളത്തിലാകുകയും പവര്‍ റൂം ഷോര്‍ട്ട് സര്‍ക്യൂട്ടാകുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. കപ്പല്‍ മുങ്ങുന്നതിന് മുമ്പ് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജീവനക്കാര്‍ കടുത്ത ശ്രമങ്ങളാണ് നടത്തിയത്. ഞായറാഴ്ചത്തെ പട്രോളിംഗിനിടെയാണ് കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടത്.
മുങ്ങിയ കപ്പലിന്റെ ചിത്രം തായ് നാവികസേനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് നാവിക കപ്പലുകളും ഹെലികോപ്റ്ററുകളും സഹായത്തിനായി അയച്ചിട്ടുണ്ട്. എന്നാല്‍ എച്ച് ടി എം എ എസ് ക്രാബുരി മാത്രമാണ് കപ്പല്‍ മുങ്ങുന്നതിന് മുമ്പ് എത്തിയത്. സുഖോത്തായി കപ്പലിലെ ഭൂരിഭാഗം നാവികരെയും കണ്ടെത്തിയതായി നാവികസേന അറിയിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ച നാവികരെ വെള്ളത്തിലും ലൈഫ് ബോട്ടുകളിലും കണ്ടെത്തുകയായിരുന്നു .
ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നാവികസേന വളരെക്കുറച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡോക്കിലെ ഡോക്ടര്‍മാര്‍ ക്രൂ അംഗങ്ങളെ സ്ട്രെച്ചറുകളില്‍ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി പ്രയുത് ചാന്‍-ഓ-ച തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കി. വിവരങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു . 1980 ന്റെ തുടക്കത്തില്‍ അമേരിക്ക നിര്‍മ്മിച്ച് നല്‍കിയ യുദ്ധക്കപ്പലാണിത് .












Click it and Unblock the Notifications