വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രണത്തിനോ?
ദില്ലി: മലേഷ്യന്‍ വിമാനം തട്ടിയെടുത്തത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാകാമെന്ന് അമേരിക്കന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍. അമേരിക്കയില്‍ അല്‍ ഖൈ്വദ നടത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന് സമാനമായ ആക്രണം ഇന്ത്യയില്‍ നടത്താനായിരുന്നു പദ്ധതിയെന്നും ഇദ്ദേഹം സംശയിക്കുന്നു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിച്ചത്.

ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കേ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന സ്‌ട്രോബ് ടാല്‍ബോട്ട് ആണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇത്തരം ഒരു സംശയം ട്വീറ്റ് ചെയ്തത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ്, അത് സഞ്ചരിച്ച ദിശ ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ വേണ്ടിയായിരുന്നോ എന്ന സംശയത്തിലേക്കാണെന്നായിരുന്നു സ്‌ട്രോബ് ടാബോട്ടിന്റെ ട്വീറ്റ്.
<blockquote class="twitter-tweet blockquote" lang="en"><p>Malaysian plane mystery: Direction, fuel load & range now lead some to suspect hijackers planned a 9/11-type attack on an Indian city.</p>— Strobe Talbott (@strobetalbott) <a href="https://twitter.com/strobetalbott/statuses/444890319323406337">March 15, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>ചൈനയിലെ പ്രശ്‌നബാധിത മേഖലയായ ഉഗ്വിറിലെ തീവ്രവാദികളുടെ ഇടപെടലിനെപ്പറ്റിയും ഇപ്പോള്‍ മലേഷ്യ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നുണ്ട്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 35 കാരനായ ഉഗ്വിര്‍ യുവാവിന്റെ ഇ മെയില്‍ സന്ദേശവും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ മുസ്ലീം സ്വയംഭരണ പ്രവിശ്യയായ ഉഗ്വിറില്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് ഉഗ്വിര്‍ തീവ്രവാദികള്‍ ചൈനയില്‍ അക്രമണവും നടത്തിയിരുന്നു.
വിമാനം റാഞ്ചിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഒരു പത്രപ്രവര്‍ത്തകന് ഉഗ്വിറിലെ മുസ്ലീം തീവ്രവാദികള്‍ ഇ മെയില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം തുടക്കത്തില്‍ ഗൗരവത്തില്‍ എടുത്തിരുന്നില്ല.
വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാളുടെ രാഷ്ട്രീയ ബന്ധങ്ങളും ഇപ്പോള്‍ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്. വിമാനത്തെക്കുറിച്ച് നല്ല സാങ്കേതിക വിവരമുളള ഒരാള്‍ക്ക് മാത്രമേ, ഇത്തരത്തില്‍ എല്ലാ ആശയവിനിമയ സംവിധാനങ്ങളില്‍ നിന്നും ഒളിച്ചുകൊണ്ട് വിമാനം കടത്താനാകൂ എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ വിമാനത്തിനായി ഇന്ത്യന്‍ സുമ്ദ്രാതിര്‍ത്തിയിലുള്ള തിരച്ചില്‍ ഇന്ത്യന്‍ നാവിക സേന അവസാനിപ്പിച്ചു. മലേഷ്ന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്.












Click it and Unblock the Notifications