മൊണാലിസ ഡാവിഞ്ചിയുടെ അമ്മ... അതും ഒരു ചൈനക്കാരി
ഹോങ്കോങ്: വിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ അതിലും വിഖ്യാതമായ ചിത്രമാണ് മൊണാലിസ. എന്നും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട് ഡാവിഞ്ചിയും മൊണാലിസയും.
ഡാവിഞ്ചിക്ക് വരക്കാന്‍ മോഡലായി ഇരുന്ന ആ സുന്ദരി ആരാണെന്ന ചോദ്യം കുറേ കാലമായി പലരും ചോദിക്കുന്നു. പല ഉത്തരങ്ങളും പലരായി കണ്ടെത്തിയിട്ടും ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ചരിത്രകാരന്‍ പറയുന്നു, മൊണാലിസ ഡാവിഞ്ചിയുടെ അമ്മ തന്നെയാണെന്ന്.
ഇറ്റാലിയന്‍ ചരിത്രകാരനും നോവലിസ്റ്റും ആയ ആഞ്ചലോ പരാറ്റിക്കോയുടേതാണ് ഈ കണ്ടെത്തല്‍. മൊണാലിസ ഡാവിഞ്ചിയുടെ അമ്മയാണെന്നും ഒരു അടിമയായിരുന്നുവെന്നും പരാറ്റിക്കോ കണ്ടെത്തുന്നുണ്ട്.

ചൈനക്കാരിയായ കാതറീനയാണ് ഡാവിഞ്ചിയുടെ അമ്മയെന്നാണ് കണ്ടെത്തല്‍. കാതറീനയുടെ മുഖമാണ് മൊണാലിസയായതത്രെ. മൊണാലിസക്ക് ചൈനീസ് ഛായയാണ് ഉള്ളതെന്നും കണ്ടെത്തുന്നുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലം ഒരു ചൈനീസ് പ്രകൃതി ദൃശ്യമാണെന്നും പരാറ്റിക്കോ വിലയിരുത്തുന്നു.
ഇറ്റലിയിലെ പ്രമുഖ നോട്ടറിയായിരുന്നു ഡാവിഞ്ചിയുടെ പിതാവ്. ഇദ്ദേഹത്തിന്റെ ഇടപാടുകാരില്‍ ഒരാളുടെ അടിമയായിരുന്നു കാതറീന. കാതറീനയില്‍ ഉണ്ടായ കുഞ്ഞാണത്രെ ഡാവിഞ്ചി. 1452 ല്‍ കാതറീനയെ പ്രസവത്തിനായി ഇറ്റലിയേക്ക് കൊണ്ടുവന്നതിന് രേഖകള്‍ ഉണ്ടെന്നാണ് പരാറ്റിക്കോ പറയുന്നത്. എന്നാല്‍ ഡാവിഞ്ചിയുടെ ജനനത്തിന് ശേഷം കാതറീനയെ പറ്റി എവിടേയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
20 വര്‍ഷത്തോളം ഹോങ്കോങിലായിരുന്നു പരാറ്റിക്കോ. ചൈനയും തന്റെ നാടുമായുള്ള ബന്ധം സംബന്ധിച്ച ഗവേഷണത്തിലായിരുന്നു അദ്ദേഹം. അതിനിടെയാണ് മൊണാലിസയുടെ ചൈനീസ് ബന്ധം കണ്ടെത്തുന്നത്. പ്രമുഖ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡിന്റെ പഠനങ്ങളും തന്റെ കണ്ടെത്തതിന് പിന്‍ബലം നല്‍കാന്‍ പരാറ്റിക്കോ ഉപയോഗിച്ചിട്ടുണ്ട്.
തന്റെ പുതിയ പുസ്തകത്തിലാണ് പരാറ്റിക്കോ ഈ കണ്ടെത്തലുകളെ കുറിച്ച് പറയുന്നത്. ഇറ്റലിയുടെ നവോത്ഥാനത്തില്‍ നഷ്ടപ്പെട്ട ഒരു ചൈനീസ് പണ്ഡിതന്‍ എന്നാണ് പുസ്തകത്തിന്റെ പേര്.












Click it and Unblock the Notifications