Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ ഫോണ്‍ ചെയ്തു, കാമുകി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: കാമുകനെ ഫോണ്‍ ചെയ്തതിന് കാമുകിയെ അറസ്റ്റ് ചെയ്യുകയോ എന്ന് ചോദിക്കാന്‍ വരട്ടെ. അറസ്റ്റ് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അത് മാതിരി വിളിയാണ് ഇവര്‍ വിളിച്ചത്. ഒന്നും രണ്ടുമല്ല, 77,639 തവണയാണത്രെ ലിന്‍ഡ മര്‍ഫി തന്റെ മുന്‍ കാമുകനെ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതും വെറും ഒരാഴ്ച സമയം കൊണ്ട്.

വെറും ഫോണ്‍വിളി കൊണ്ട് മാത്രം കഴിഞ്ഞില്ല ലിന്‍ഡയുടെ പരാക്രമം, 1937 ഈ മെയിലുകളും 41229 എസ് എം എസുകളും 647 കത്തുകളും ഈ ഒരാഴ്ചയ്ക്കിടെ ലിന്‍ഡ മുന്‍ കാമുകന് അയച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്തായാലും മുന്‍ കാമുകന്‍ ഇതൊന്നും തീരെ ആസ്വദിക്കുന്ന കൂട്ടത്തിലല്ല എന്നത് വ്യക്തം. അല്ലെങ്കില്‍ ലിന്‍ഡയെ പോലീസ് പിടിക്കില്ലല്ലോ.

mobile-phone

ലിന്‍ഡയുടെ ആവേശം കണ്ട് ഇവര്‍ തമ്മില്‍ ജന്മാന്തര ബന്ധമാണ് ഉള്ളതെന്നും കരുതിപ്പോകരുത് കേട്ടോ. വെറും മൂന്ന് ആഴ്ചത്തെ ഡേറ്റിംഗ് മാത്രമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഏഴ് ദിവസം കൊണ്ട് ഇത്രയും വിളിക്കണമെങ്കില്‍ ഇവര്‍ക്ക് വേറെ പണിയൊന്നും എടുക്കാന്‍ പറ്റില്ലല്ലോ എന്ന് കരുതിയോ, എങ്കില്‍ ശരിയാണ്, രാത്രി ഉറങ്ങാതിരിക്കാന്‍ മരുന്ന് കഴിച്ചാണ് ഇവര്‍ കാമുകനെ നിര്‍ത്താതെ വിളിച്ചുകൊണ്ടിരുന്നതത്രെ.

ഇനി, അറസ്റ്റിന് പിന്നില്‍ ഈ ഫോണ്‍ വിളി കഥ തന്നെയാണോ എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല. കാരണം ഒരാഴ്ചയില്‍ ആകെയുള്ളത് 10080 മിനുട്ടുകളാണ്. ഈ സമയം കൊണ്ട് 77,639 പ്രാവശ്യം ഫോണ്‍ വിളിച്ചു എന്ന് പറയുന്നതില്‍ തന്നെയുണ്ട് ഒരു അത്ഭുതം. അതും കൂടാതെയാണ് ഇ മെയിലുകളും എസ് എം എസുകളും വേറെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+