13 കാരന്റെ കുഞ്ഞിനെ പ്രസവിച്ച് 31 കാരി, യുവതിക്കെതിരെ കേസ്... ജയിലിലാക്കില്ല..?
യുവതിയെ വെറുതെ വിട്ടതിന് എതിരെ ആണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന്‍ ചെറുപ്രായത്തില്‍ തന്നെ അച്ഛനായി എന്നാണ് അമ്മ പറയുന്നത്

വാഷിങ്ടന്‍: പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച സംഭവത്തില്‍ 31 വയസുകാരിയെ കുറ്റവിമുക്തയാക്കി കോടതിയും പൊലീസും. യു എസിലെ കൊളറാഡോയില്‍ ആണ് സംഭവം. ആന്‍ഡ്രിയ സെറാനോ എന്ന യുവതിയെ ആണ് കോടതി കുറ്റവിമു ക്തയാക്കാനൊരുങ്ങുന്നത്.
13 വയസുകാരനുമായുള്ള ലൈംഗിക ബന്ധത്തില്‍ യുവതി ഗര്‍ഭം ധരിക്കുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നതടക്കമുള്ള കുറ്റം ചുമത്തി ആന്‍ഡ്രിയ സെറാനോക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തെറ്റ് ചെയ്തില്ല എന്ന് പറയുന്നില്ല എന്നും പക്ഷേ ആന്‍ഡ്രിയ സെറാനോയെ ജയിലിലേക്ക് അയക്കരുത് എന്നും അഭിഭാഷകന്‍ വാദിച്ചു. ആന്‍ഡ്രിയ സെറാനോയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം 13 കാരന്റെ മാതാപിതാക്കള്‍ ഇതിന് എതിരെ രംഗത്തെത്തി. കോടതി ഉത്തരവ് അംഗീകരിക്കാനാവില്ല എന്ന് 13 കാരന്റെ അമ്മ പറഞ്ഞു. തന്റെ മകന്റെ കുട്ടിക്കാലമാണ് അപഹരിക്കപ്പെട്ടത് എന്നും മകന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരു അച്ഛനായിരിക്കുന്നു എന്നും അമ്മ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ തന്റെ മകന്‍ ഒരു ഇരയാണ്. ജീവിതകാലം മുഴുവന്‍ അതങ്ങനെ തന്നെയായിരിക്കില്ലേ എന്നും അവര്‍ ചോദിക്കുന്നു. പീഡിപ്പിക്കപ്പെട്ടത് ഒരു ചെറിയ പെണ്‍കുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നെങ്കില്‍ നിയമം ഇങ്ങനെയാണോ പെരുമാറുക എന്നും അവര്‍ ചോദിച്ചു.
അപ്പോള്‍ ഈ സാഹചര്യങ്ങള്‍ എല്ലാം മാറിമറിയില്ലായിരുന്നോ എന്നും ഇരയാക്കപ്പെട്ടത് ഒരു പെണ്‍കുട്ടി അല്ല എന്ന കാരണത്താലാണ് തന്റെ മകന് നീതി നിഷേധിക്കപ്പെട്ടത് എന്നും ആണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം പത്ത് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആന്‍ഡ്രിയ സെറാനോ ചെയ്തിരിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്.
സംഭവത്തില്‍ 2022 ല്‍ ആന്‍ഡ്രിയ സെറാനോയെ ഫൗണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അറസ്റ്റിന് ശേഷമാണ് ആന്‍ഡ്രിയ സെറാനോ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹിയറിംഗ് ആന്‍ഡ്രിയ സെറാനോയുടെ പ്രൊബേഷന്‍ കാലയളവ് നിര്‍ണയിക്കും.












Click it and Unblock the Notifications