കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൗത്യം പൂര്‍ത്തിയാക്കി; പസഫിക് സമുദ്രത്തില്‍ ഇറങ്ങി ഓറിയോണ്‍, ചരിത്രനേട്ടം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നാസയുടെ ചാന്ദ്രപേടകം ഓറിയോണ്‍ ഭൂമിയിലെത്തി. പസഫിക് സമുദ്രത്തിലാണ് ഓറിയോണ്‍ ലാന്‍ഡ് ചെയ്തത്. മനുഷ്യനെ ചന്ദ്രന് ചുറ്റും പരിക്രമണം ചെയ്യാനും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനും രൂപകല്‍പ്പന ചെയ്ത ബഹിരാകാശ പേടകമാണ് ഓറിയോണ്‍.

ചന്ദ്രന്റെ ഭ്രമണപഥത്തിനും അപ്പുറം 40,000 മൈലുകള്‍ കൂടി അധികം സഞ്ചരിച്ച ശേഷമാണ് ഓറിയോണ്‍ പേടകം തിരികെ ഭൂമിയില്‍ എത്തിയത്. ഇത്രയപം അധികം ദൂരം സഞ്ചരിച്ചതിലൂടെ എന്തൊക്കെ മാറ്റമാണ് പേടകത്തിന് സംഭവിക്കുക എന്നത് പരീക്ഷണ വിധേയമാക്കുകയാണ് നാസയുടെ ലക്ഷ്യം.

NASA

Image Credit: Twitter@Nasa

നിലവില്‍ മനുഷ്യന് പകരം റോബോട്ടുകളാണ് പേടകത്തിലുള്ളത്. ബഹിരാകാശദൗത്യത്തിലെ പുത്തന്‍ കാല്‍വെപ്പാണ് ഓറിയോണിന്റെ തിരിച്ച് വരവ്. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റമെന്ന എസ് എല്‍ എസ് റോക്കറ്റില്‍ നിന്നും വേര്‍പെട്ട ഓറിയോണ്‍ പേടകമാണ് ചന്ദ്രനെ വലം വെച്ച് തിരികെ വന്നത്.

കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലികിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി

25 ദിവസത്തെ ചന്ദ്ര ദൗത്യമായിരുന്നു ഓറിയോണിന് വഹിക്കാനുണ്ടായിരുന്നത്. അത് വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഓറിയോണ്‍ മടങ്ങിയെത്തിയിരിക്കുന്നത്. 1972 ന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് നാസ. ഓറിയോണിന്റെ വരവോടെ ഭൂമിയില്‍ നിന്ന് ബഹിരാകാശ ശാസ്ത്രജ്ഞരെ ചന്ദ്രനിലേക്ക് വീണ്ടുമെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം കൂടും,

'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്

മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ ശ്രമിക്കുന്നത് നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായിട്ടാണ്. അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നാസ. ചന്ദ്രനില്‍ മനുഷ്യരെ സുരക്ഷിതമായി എത്തിക്കാന്‍ സാധിച്ചാല്‍ ബഹിരാകാശത്തേക്കും ഇതേ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലാണ് നാസ.

ആയിരം രാമന്‍മാര്‍ക്ക് ലീഗില്‍ അംഗത്വമുണ്ടെന്ന് സുരേന്ദ്രനോട് പിഎംഎ സലാം; 'ലൈക്ക്' ചെയ്ത് രാഹുല്‍ ഈശ്വറുംആയിരം രാമന്‍മാര്‍ക്ക് ലീഗില്‍ അംഗത്വമുണ്ടെന്ന് സുരേന്ദ്രനോട് പിഎംഎ സലാം; 'ലൈക്ക്' ചെയ്ത് രാഹുല്‍ ഈശ്വറും

കൊമേഴ്സ്യല്‍ ലൂണാര്‍ പേലോഡ്‌സ് പ്രോഗ്രാം എന്ന പേരില്‍ നാസ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ക്കായി നിരവധി കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ ഒരു വാണിജ്യ സ്ഥാപനവും ചന്ദ്രനില്‍ ബഹിരാകാശ പേടകം ഇറക്കിയിട്ടില്ല. അതേസമയം പിറ്റ്സ്ബര്‍ഗ് ആസ്ഥാനമായുള്ള ആസ്‌ട്രോബോട്ടിക് ടെക്‌നോളജി, തങ്ങളുടെ പെരെഗ്രിന്‍ ബഹിരാകാശ പേടകം 2023-ന്റെ ആദ്യ പാദത്തില്‍ വിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

English summary
Washington: NASA's Orion spacecraft lands on Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X