കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് ഇതിഹാസം വസീം അക്രത്തിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്

  • By Sruthi K M
Google Oneindia Malayalam News

കറാച്ചി: പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന വസീം അക്രത്തിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. വസീം അക്രം സഞ്ചരിച്ച കാറിനുനേരയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ നിന്ന് താരം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം നടക്കുന്നത്.

രണ്ടുപേര്‍ ഇരുചക്ര വാഹനത്തില്‍ എത്തിയാണ് താരത്തെ ആക്രമിച്ചത്. അക്രമികള്‍ കുറേ തവണ വെടിയുതിര്‍ത്തെങ്കിലും അക്രം വെടികൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടനെ അക്രം സഹായത്തിനായി പോലീസിനെ വിളിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

wasim-akram

പാക് ക്രിക്കറ്റിന് വേണ്ടി പുതിയ ഫാസ്റ്റ് ബൗളര്‍മാരെ കണ്ടെത്താനുള്ള പദ്ധതിയുമായി കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒരു ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അക്രം. ഇപ്പോള്‍ വസീം അക്രം സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
Former Pakistan cricket captain Wasim Akram remained unhurt following an attack on his car near National Stadium in Karachi on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X